ചരിത്ര മുറങ്ങുമെന്‍ ഭാരത്തില്‍ കവിത ജീ ആര്‍ കവിയൂര്‍

ചരിത്ര പുരുഷന്മാരിരുവരും

ചേര്‍ന്നു കടന്നു നടന്നു പോകവേ

ചൂണ്ടിക്കാട്ടി കൊടുത്തിതു

ചെറുവിരലും അനിവിരലും പെരുവിരലും

ചേര്‍ന്നു നില്‍ക്കുന്നു മൂര്ത്തിത്രയങ്ങളായ്

ചുണ്ടി നില്‍ക്കുന്നു തള്ള വിരലിന്‍ ബലത്തിനാല്‍

ചുണ്ടാണി വിരലേകത്വത്തിന്‍ നാനാത്വതത്തെ

ചിന്‍ മുദ്രാങ്കിത രഹസ്യമിതു

ചട്ടമ്പി തിരുവടികള്‍ അരുളിയപ്പോള്‍

ചിത്ത ഭ്രാമില്ലത്ത വരുമുണ്ടെന്നു

ചെട്ടയെരുമി നാട്ടിലെന്നു

ചെതനയേറുമാമഹാത്മാവ് പിന്നെയങ്ങ്

ചിക്കഗോയേയും കീഴ്പ്പെടുത്തി

ചിക്ക് ന്നു കടന്നകന്നു

ചക്രവാളങ്ങള്‍ക്കു മപ്പുറത്തെങ്കിലും

ചിരം വാഴുന്നു ചിരം ജിവിയായ്
ചമയമാര്‍ന്ന യേറെപ്പേരുണ്ടിനിയും
ചമ്രവട്ടത്തു ഖോന്റുവരുവതിനായി
ചെത്തരുത് കുടിക്കരുത് -- ഒരുജാതി ഒരുമതം ഒരു ദൈവം മനുഷൃന് യെന്നു ചൊല്ലി തന്നൊരു നാരായണഗുരു ദേവനും
ചങ്ങനാശേരിക്കു തിലകക്കുറിചാര്ത്തിയും
ചുമതലയെറ്റിയകന്നു ഇതു അഖണ്ഡ നായര്‍ സമജത്തിന്‍
ചിന്മയനാം ഭാരതകേസരി തന്‍ ഓര്‍മ്മക്കുമുന്നില്‍
ചമതവിരിച്ചു ചമ്രം പടഞ്ഞിരുന്നു
ചിന്തിക്കുകിലിനിയും ഏറെ ഋഷികളവതരിക്കുമിനിയും
ചുതി വരുമ്പോഴായ് ചരിത്രമുറങ്ങുമെന്‍ ഭാരത്തില്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “