Wednesday, November 25, 2009

ഉണര്‍ത്തു പാട്ട് കവിത ജീ ആര്‍ കവിയൂര്‍

ഒരു ഉണര്‍ത്തു പാട്ടിന്‍റെ താളത്തില്‍

ഒതുക്കുകളിറങ്ങി പതുക്കെ

ഒഴുകുന്നു ജീവിത പുഴതന്‍ തീരത്ത്

ഒടുങ്ങുന്നു പകലുകള്‍ രാത്രികള്‍ പിന്നെ

ഓണവും വിഷുവും ഋതുക്കലോടോപ്പം

ഒടുങ്ങാത്ത ഓരത്ത് അടുക്കാത്ത

ഒത്തു നോക്കുകില്‍ കഷ്ട നഷ്ട കണക്കുകള്‍

ഓര്‍ക്കുകില്‍ കൊണ്ടുവന്നതുമില്ല

ഒന്നുമേ തിരികെ കൊണ്ടു പോകുകയുമില്ല

ഓടിപാഞ്ഞു നടക്കുന്നു ഉള്ളിലുള്ളതിനെ

ഒട്ടുമെയറിയാതെ ഒരു ഉണര്‍ത്തു

പാട്ടിന്‍റെ താളത്തിലായ്

No comments: