ഞാന്‍ എന്‍റെ വാല്‍മീകത്തിലേക്ക് മടങ്ങട്ടെയോ ...കവിത ജീ ആര്‍ കവിയൂര്‍
ഞാന്‍ എന്‍റെ വാല്‍മീകത്തിലേക്ക് മടങ്ങട്ടെയോ
എന്‍റെ ചിന്തകള്‍ക്ക് കുട്ടിനായ്
ചിലന്തിവലയും ചിലന്തിയും പിന്നെ
ചെറുകെയരിച്ച് കയറും ചിതലുമുണ്ടല്ലോ
ഇടക്ക് ഇടക്ക് ചൊല്ലിതരുവാന്‍
മച്ചിന്‍ മുകളിലെ പല്ലിയുമുണ്ടല്ലോ
മൂകമാം രാത്രിയുടെ സ്മൃതി പകരാന്‍
മൂകമാം രാത്രിയുടെ സ്മൃതി പകരാന്‍
ചിവിടിന്റെ സംഗതിയുമുണ്ടല്ലോ
പോരെങ്ങില്‍ തട്ടിന്‍ പുറത്ത്
പായും പുലി പോലെയുള്ള
എലിയുമുണ്ടല്ലോ
തിരിഞ്ഞ ഒന്ന്‍ കിടന്നാല്‍
താരാട്ട് പാടും നാല്‍ക്കാലിയാം-
-കട്ടിലുമുണ്ടല്ലോ
നാട്ട്യ ശാസ്ത്രം പഠിപ്പിക്കാന്‍ മൂട്ടയുമുണ്ടല്ലോ
നേരം വെളുപ്പിക്കാന്‍ വെള്ള കടലാസ്സുമതില്‍
കറുത്ത മഷി തുപ്പും ചുണ്ടുകുര്‍ത്ത തുലികയുമുണ്ടല്ലോ
പിന്നെ ഞാന്‍ എന്‍റെ വാല്‍മീകത്തിലേക്ക് മടങ്ങട്ടെയോ ?.....!
എന്‍റെ ചിന്തകള്‍ക്ക് കുട്ടിനായ്
ചിലന്തിവലയും ചിലന്തിയും പിന്നെ
ചെറുകെയരിച്ച് കയറും ചിതലുമുണ്ടല്ലോ
ഇടക്ക് ഇടക്ക് ചൊല്ലിതരുവാന്‍
മച്ചിന്‍ മുകളിലെ പല്ലിയുമുണ്ടല്ലോ
മൂകമാം രാത്രിയുടെ സ്മൃതി പകരാന്‍
മൂകമാം രാത്രിയുടെ സ്മൃതി പകരാന്‍
ചിവിടിന്റെ സംഗതിയുമുണ്ടല്ലോ
പോരെങ്ങില്‍ തട്ടിന്‍ പുറത്ത്
പായും പുലി പോലെയുള്ള
എലിയുമുണ്ടല്ലോ
തിരിഞ്ഞ ഒന്ന്‍ കിടന്നാല്‍
താരാട്ട് പാടും നാല്‍ക്കാലിയാം-
-കട്ടിലുമുണ്ടല്ലോ
നാട്ട്യ ശാസ്ത്രം പഠിപ്പിക്കാന്‍ മൂട്ടയുമുണ്ടല്ലോ
നേരം വെളുപ്പിക്കാന്‍ വെള്ള കടലാസ്സുമതില്‍
കറുത്ത മഷി തുപ്പും ചുണ്ടുകുര്‍ത്ത തുലികയുമുണ്ടല്ലോ
പിന്നെ ഞാന്‍ എന്‍റെ വാല്‍മീകത്തിലേക്ക് മടങ്ങട്ടെയോ ?.....!
Comments