പിന്മുറക്കാര്‍ അറിവതിനു ............കവിത ജീ ആര്‍ കവിയൂര്‍

പുനെല്ലിന്‍ മണം പകരുംപുഞ്ച വയലേലകളിന്ന്‍യെവിടെപൂമണം പകര്‍ന്നു നില്‍ക്കുംപുല്ലരിക്കും കാറ്റിന്ന്‍യെവിടെപങ്കു പറ്റി കൊത്തിപ്പെറുക്കാനെത്തുംപറവകളൊക്കെയിന്ന്‍യെവിടെപദമളക്കും വായ്‌ത്താരികളുംപറ നിറച്ച്‌യെറ്റുന്ന അറകളിന്ന്‍യെവിടെപിറന്നാളിനു പുത്തന്ടുത്തുപാച്ചോറുണ്ട് പാറി നടക്കുമാ കാലമിന്ന്‍യെവിടെപുഴുങ്ങി കുത്തിപാറ്റിയെടുത്ത്പിഞ്ചു പൈതലിന്‍ ചോറുണ് സദ്യ മുതല്‍പുട മുറി കല്ല്യാണ പഠച്ചോരടിയന്തിരങ്ങളെപുണര്‍ന്നു നുകരും നിറ പുത്തരി ആഘോഷങ്ങളെവിടെപൂമുഖ പടിയില്‍ ത്തുങ്ങി നില്‍ക്കുംപതിരില്ലാ കതിര്‍ നെല്ലിന്‍ കറ്റ കെട്ടുകളിന്ന്‍യെവിടെപുലര്‍ത്താമിനിയും ഉണരൂ ഉറക്കത്തില്‍നിന്നുംപിന്‍ മുറക്കാര്‍ക്കന്യമായ ഈ വിധ-പൊന്‍നെല്ല് വിളയുമാ വയല്‍ സംസ്ക്കാരമിന്ന്‍യെവിടെ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “