പൂക്കളുടെ മൃദുല സുഗന്ധം
പൂക്കളുടെ മൃദുല സുഗന്ധം കോമളമാർന്ന കുസുമം പ്രണയത്താൽ വിരിയുന്നു, മൃദുവായ സുഗന്ധം കാറ്റിൽ വീശുന്നു. ജീവിതത്തിന്റെ ചക്രത്തിൽ സഞ്ചരിച്ച്, പ്രകൃതി തന്റെ സംഗീതം പാടുന്നു. മത്ത ഭ്രമരങ്ങൾ അണയുന്നു, ചുംബന കമ്പനവുമായി, പുതിയ സൃഷ്ടി പിറക്കുന്ന തിരമാലയാക്കി. ഒരു ദിനം പൂവായി വിരിയുകയും, ഭഗവാന്റെ പാദങ്ങളിൽ വീഴുകയും ചെയ്യുന്നു. പിന്നീട് മണ്ണിൽ വീണു നിലകൊള്ളുന്നു, ഭൂമിയുമായി ചേർന്ന് വീണ്ടും സൃഷ്ടി നടത്തുന്നു. പ്രകൃതി നിശ്ശബ്ദമായി അതിന്റെ നിയമം പാലിക്കുന്നു, പ്രകൃതിയും പ്രണയിനിയും ഒന്നിച്ച് ചേർന്ന് സൃഷ്ടിയുടെ ലഹരാനുഭൂതി തുടരുന്നു. ജീ ആർ കവിയൂർ 02 02 2026 (കാനഡ, ടൊറൻ്റോ)