ചുംബന കനവ്
നിൻ ചുംബന കുളിർ എന്റെ മനസ്സിന്റെ ചെപ്പിൽ ഒളിപ്പിച്ചു.നിൻ ഹൃദയ മിടിപ്പുകൾ ഞാനറിയുന്നു ഒരു അഷ്ടപതി ഗാനം പോൽ. ധാന്യനായി തീർന്നു ലഹാരാനുഭൂതിയിൽ ഏതോ മാന്ത്രിക ശക്തിയിലാ കമ്പനങ്ങൾക്കു കാതോർത്ത് നിന്നു കോകില നാദ ധാരക്കായ് തെക്കൻ കുളിർ കാറ്റ് വീശിയ നേരത്തു നിൻ അളകങ്ങളിൽ പൂത്തുലഞ്ഞ മുല്ലപ്പൂ മണമെന്നെ ഞാനല്ലാതെയാക്കി നിൻ അപഭൗമ സാനിധ്യമെന്നിലെ ഉള്ളറകളിൽ ഉരുണ്ടു കൂടിയ മുകിലുകൾ പെയ്യ്തിറങ്ങി ഒരു കവിതയായ് വളർന്നു പന്തലിച്ചു പൂത്തു കായ്ച്ചു...... ജീ ആർ കവിയൂർ 30 .04 ,2020