ഉണര്‍ത്തല്‍ ....

ഉണര്‍ത്തല്‍ ....

സ്വപ്നത്തെ ഉണര്‍ത്തി
ഞാനുറങ്ങാന്‍ പോകുന്നെന്‍ .
വന്നിടുക നൊമ്പരങ്ങളെ അറുതി വരുത്തി
എന്‍ കൂടെ എങ്ങോട്ടെന്നില്ലാതെ തുടരാം യാത്ര
ഒക്കത്ത് വച്ചൊരു തലയണ ചിണുങ്ങി
ഒഴിയാ കഥകളുടെ കുമ്പാരം കുടഞ്ഞിട്ടു
പഞ്ഞിക്കെട്ടുകള്‍ നെടുവീര്‍പ്പിട്ടു
പഞ്ഞത്തിന്‍ കണക്കുകള്‍ നിരത്തി
അപ്പോഴുമകലെ കൊമ്പത്തിരുന്നു
ആരെയോ വിളിക്കുന്നുണ്ടായിരുന്നു
വിരഹത്തിന്‍ പരാതികളുമായ്
ഒറ്റക്കണ്ണന്‍ കൂമന്‍ ചാക്കാലയറിയി-
ക്കുന്നുണ്ടായിരുന്നു അറിയാതെ കേള്‍ക്കാതെ
നിസ്സംഗനായ് തിരിഞ്ഞും മറിഞ്ഞും കിടന്നു
അപ്പോഴേക്കും കിഴക്കന്‍ ചക്രവാളത്തിന്‍
കവിളുകള്‍ തുടുത്തു തുടങ്ങിയിരുന്നു.
വീണ്ടുമൊരു ജീവന്മരണ പോരാട്ടത്തിന്‍
വീഥിയില്‍ വടക്കോട്ട്‌ തലവച്ചു
കാത്തു കിടപ്പുണ്ടായിരുന്നു ദക്ഷപ്രജാപതി .....

ജീ ആര്‍ കവിയൂര്‍
26-10-2016

Comments

Cv Thankappan said…
നല്ല കവിത
ആശംസകള്‍
https://m.facebook.com/Malayalam-Bloggers-NEST-1834559920110100/

Good one....please share your blog...


https://m.facebook.com/Malayalam-Bloggers-NEST-1834559920110100/

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ