ഒരു ദശമിയുടെ ഓര്‍മ്മ ..!!

ഒരു ദശമിയുടെ ഓര്‍മ്മ ..!!

മടങ്ങുന്നു ഒരുപാട് സ്വപ്‌നങ്ങൾ  നൽകി
വരുമിനിയും ആഘോഷമായ് നഗരിയാകെ
അണിഞ്ഞൊരുങ്ങും നവ ദിനങ്ങളിലായ്
നിന്നെ കാണാന്‍ അപ്പോഴെന്തു ചേലെന്നോ
നിന്‍ മിഴികളില്‍ നക്ഷത്ര തിളക്കങ്ങള്‍
ചെഞ്ചുണ്ടില്‍ ലഹരിയുടെ പതംഗങ്ങള്‍ 
ആരേയും മയക്കുന്ന അനഘമന്ത്രങ്ങള്‍
നോവറിഞ്ഞു കേഴുന്നു രാവിന്‍ മൗനമുടച്ചു
തുകല്‍‌വാദ്യങ്ങളുടെ പെരുക്കങ്ങളും
ദൂപദീപങ്ങളാല്‍ മനം മയക്കും ഗന്ധവും
ആലിംഗനം കൊതിക്കുന്ന മഴമേഘക്കാറ്റും
തിങ്ങി നിരങ്ങും വീഥികളിളാകെ പടരും
സ്പര്‍ശന സുഖം തേടിയലയുന്ന കമിതാക്കളും
കളിപ്പാട്ടങ്ങള്‍ക്കായ് കേഴുന്ന ബാല്യത്തിന്‍
ചിണുങ്ങി കരച്ചിലുകല്‍ക്കിടയില്‍ മുങ്ങിനിരങ്ങും
വാഹന നിരകളുടെ നീണ്ട അലമുറകള്‍ക്കിടയില്‍
തീരയുന്നമെന്‍ ജീവിതമേ നിനക്കെന്തേയിവിധ
നൊമ്പര മധുരത്തിന്‍ സ്വാദ് അറിയില്ല ആരുമേ
നിന്നെയുമെന്നെയുമീ വസന്തോത്സവത്തിന്നാരവത്തിലായ്
വന്നു പോകും ദിനങ്ങളിനിയും ദീനരും ദരിദ്രനാരായണന്മാര്‍
നൃത്തം ചവുട്ടുമി കല്‍ക്കണ്ട നഗരി ഇതൊന്നുമറിയാതെ
ഉറങ്ങി ഉണരുന്നു ഒരു താപസനെ പോലെ നിര്‍വികാരനായി
അതുകണ്ട് അറിയാതേ ഞാനും എന്റെ കവിതയും മൊഴി മുട്ടിനില്‍പ്പു ........!!

ജീ ആര്‍ കവിയൂര്‍
13-10-2016

Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ