അകലട്ടെ ഏകാന്തത


അകലട്ടെ ഏകാന്തത

മനസ്സില്‍ പ്രതിഷ്ടിച്ച നിന്‍ മുഖമിന്നു എന്തേ
മങ്ങി മറയുന്നു എന്നിലായി വെറുതെ
കേവലമാമൊരു തോന്നലാണോയി
നെഞ്ചിനുള്ളിലെ നൊമ്പരമോ

വന്നു നീ വന്നു ശാന്തമാക്കുകയെന്‍
ദുഃഖകടലാം മനസ്സിന്‍ തിരമാലകളെ
തന്നു അകലുക സ്വപ്ന സായൂജ്യമെന്നും
നിന്‍ പാല്‍ പുഞ്ചിരി പൂക്കും വാടികയാല്‍

നിറ നിലാവായി അരികിലെത്തി
അകറ്റുക എന്നിലെ വിഷാദമാം
ഇരുളും പിന്നെ നല്‍കുക ഏറെ
കുളിരിനാല്‍ അകലട്ടെ താപമെല്ലാം

Comments

വല്ലപ്പോഴും ഒരു ഏകാന്തത നല്ലതല്ലേ ഒരു ഒരു ചേഞ്ച്‌ നു ഏകാന്തത ഉള്ളപ്പോഴാണ് സ്നേഹത്തിന്റെയും സൌഹൃദങ്ങളുടെയും ബന്ടങ്ങളുടെയും വില അറിയുന്നത് അപ്പോഴും കൂടെ കൂടെയും വേണ്ട. വല്ലപ്പോഴും നമ്മിലെ നമ്മളെ അറിയനെങ്ങിലും ഇരിക്കട്ടെ ഒരു ഏകാന്തത

കൊള്ളാം നല്ല കവിത
nannAyi kavitha! EkAnthathaykku SEshamoru kaNdumuttalO ,sangamavo suGantham paraTHunnoru sukhaanubhavam alle !

nalla kavitha!
ASamsakaL!

--K.Balaji
നിറ നിലാവായി അരികിലെത്തി
അകറ്റുക എന്നിലെ വിഷാദമാം
ഇരുളും പിന്നെ നല്‍കുക ഏറെ
കുളിരിനാല്‍ അകലട്ടെ താപമെല്ലാം
ajith said…
ശാന്തത എത്ര നന്ന്

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ