കുറും കവിതകള്‍ 95
കുറും കവിതകള്‍ 95
ഖല്‍ബിന്‍ ബേജാര്‍
ദപ്പുമുട്ടി പാടുമ്പോള്‍
അല്‍പ്പം സുഖൂന്‍
ഉള്ള്ളുരുകി വിളിച്ചു
സഹായ ഹസ്തം പോല്‍
ഒരു കുളിര്‍ കാറ്റ് എവിടെനിന്നോ
ഗാലിബിന്‍ ഗസല്‍
സ്നേഹ മഴയുടെ
കുളിര്‍ അല ഒഴുകി
ഉദാസമാര്‍ന്ന സന്ധ്യയില്‍
ലഹരി പകര്‍ന്നു
പങ്കജ് ഉദാസിന്‍ ഗസല്‍ ചഷകം
അജ്മീര്‍ ഷരീഫിന്‍
ദര്‍ഗ്ഗക്കു മുന്നില്‍
മത്ഗരീബുകള്‍ ഒന്ന്‍
സുഗന്ധം പടര്‍ത്താന്‍
വീശും മയില്‍ പീലിയുടെ
ദുഃഖം ആരറിവു
Comments