നിനക്ക് വന്ദനം
നിനക്ക് വന്ദനം
മഞ്ഞണിഞ്ഞ താഴ്വാരങ്ങളും
പൂത്തുലഞ്ഞ പൂക്കളും നിത്യം സ്വയം
പുലര്‍ത്തുവാൻ വെമ്പും ഉറുമ്പിൻ കൂട്ടങ്ങളും
ഏറെ ആശ്വാസം നൽകും
മുളന്തണ്ട് പാടും പാട്ടിനോടൊപ്പം
അരുവികളുടെ കളകളാരവവും
മൃദുല നൃത്ത മാടുന്നു കാറ്റിന്‍ കയ്യാൽ
മരചില്ലകൾക്കൊപ്പം മയിലുകളും
മനോഹരമി കാഴ്ച എത്ര ദൃശ്യവിരുന്നൂട്ടും
കാടിൻ സുന്ദരതേ നിന്നെ സൃഷ്ടിച്ച
ഉടയോൻ വിരൂപിയാകുകില്ല സത്യം
പ്രകൃതി ദേവി നിനക്കെന്റെ വന്ദനം
Comments