കടലിനോടു പങ്കു വെപ്പ്
കടലിനോടു പങ്കു വെപ്പ്
മനസ്സും കടലും ഒരുപോലെ
മദിച്ചു തിരയെറ്റയിറക്കങ്ങളാല്‍
കടലില്‍ നിക്ഷേപിച്ച വേദനകള്‍
കരക്കു വന്നു അടിയുന്ന സ്വാന്തനമായി
കണ്ടു മനം കുളിര്‍പ്പിക്കാന്‍ ഏകയായി
കാറ്റിലെ ഉപ്പിന്റെ ക്ഷാരവുമെറ്റ്
കടലിന്റെ സന്തോഷ സന്താപങ്ങളെ
തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്തി
ഒരു നീണ്ട നിശ്വാസം മനസ്സില്‍ നിന്നും
ഉണര്‍ത്തി, എല്ലാം മറന്നു പുതിയൊരു
ആശ്വാസ തിരയും കാത്തു മൂകമായിയെന്തു
ചെയ്യണം എന്നറിയാതെ വിഷണ്ണയായി
Comments