മോചനത്തിൻ ആകശം തേടി
മോചനത്തിൻ ആകശം തേടി
എന്റെ തലക്കുമേൽ
ഉള്ളോരാകാശത്തിനു
മാത്രമെന്തേ നിറമില്ല
കനവിൽനിന്നും
നിനവിലേക്കുള്ള
യാത്രയുടെ നോവുകളേറെ
സഹിച്ചല്ലോ ,അക്ഷരങ്ങൾ
വരികളായി വരുന്നത് ,പിന്നെ
ഇരുളൊരു മറയല്ലോ
എഴുതാതിരിക്കുവാൻ
കടന്നു പോയ നിമിഷങ്ങൾ
തിരികെ വരില്ലല്ലോ
ഉണങ്ങിയ പൂവു
വീണ്ടും വിരിയില്ലല്ലോ
ചിലപ്പോൾ തോന്നുന്നു
നീ എന്നെ മറക്കുന്നുയെന്നു
പക്ഷെ മനസ്സു പറയുന്നു
നിനക്ക് എന്നെ മറക്കുവാൻ കഴിയില്ലല്ലോ
ചങ്കിന്റെ ഉള്ളില്‍
ചങ്ങലക്കിട്ട പോല്‍
ചങ്ങാതി എന്തെ ഇങ്ങിനെ
ഇനി തനിച്ചായി
മാറിയതിന്‍ മാറ്റമോ
തോറ്റമോയി ചിലമ്പിച്ച
താളമേളങ്ങള്‍ എന്തിന്‍
പുറപ്പാടോ കേളി കൊട്ടോ
വരവെല്‍ക്കുകയാണോ
എന്തൊരു അസ്വസ്ഥത
ഇതില്‍ നിന്നും മോചനം ആഗ്രഹിക്കുന്നു
Comments
ചങ്ങലക്കിട്ട പോല്‍
ചങ്ങാതി എന്തെ ഇങ്ങിനെ
ഇനി തനിച്ചായി.....//
ഏകാന്തത ഒരേസമയം ശാപവും അനുഗ്രഹവുമാണ്.