അകലട്ടെ ഏകാന്തത
അകലട്ടെ ഏകാന്തത
മനസ്സില്‍ പ്രതിഷ്ടിച്ച നിന് മുഖമിന്നു എന്തേ
മങ്ങി മറയുന്നു എന്നിലായി വെറുതെ
കേവലമാമൊരു തോന്നലാണോയി
നെഞ്ചിനുള്ളിലെ നൊമ്പരമോ
വന്നു നീ വന്നു ശാന്തമാക്കുകയെന്‍
ദുഃഖകടലാം മനസ്സിന് തിരമാലകളെ
തന്നു അകലുക സ്വപ്ന സായൂജ്യമെന്നും
നിന് പാല് പുഞ്ചിരി പൂക്കും വാടികയാല്‍
നിറ നിലാവായി അരികിലെത്തി
അകറ്റുക എന്നിലെ വിഷാദമാം
ഇരുളും പിന്നെ നല്‍കുക ഏറെ
കുളിരിനാല്‍ അകലട്ടെ താപമെല്ലാം
Comments
കൊള്ളാം നല്ല കവിത
nalla kavitha!
ASamsakaL!
--K.Balaji
അകറ്റുക എന്നിലെ വിഷാദമാം
ഇരുളും പിന്നെ നല്‍കുക ഏറെ
കുളിരിനാല്‍ അകലട്ടെ താപമെല്ലാം