പിണക്കം
പിണക്കം
ഒരുപാടു ബുദ്ധി മുട്ടിക്കുന്നു ഈ രാത്രി
ഹൃദയം ഏറെ മിടിക്കുന്നു ആർക്കോ വേണ്ടി
എപ്പോഴാണോ ആകാശത്തു നിന്നും താരകങ്ങളും
കണ്ണുകളിൽ നിന്നും നീർക്കണങ്ങളും
വീഴുക അറിയില്ല അതിനാൽ പറഞ്ഞു തീർക്കുക
പ്രണയത്തിൽ കുതിർന്ന വാക്കുകൾ
ഇപ്പോൾ പതുക്കെ വരുന്നുവല്ലോ പകലും
ജീവിതത്തിൻ സന്ധ്യകളും ആകാറായല്ലോ
ഏതു നിമിഷവുമി ശരീരത്തെ വിട്ടു ജീവൻ
പിണങ്ങി പോകുന്നതെന്നറിയില്ല
Comments
കണ്ണുകളിൽ നിന്നും നീർക്കണങ്ങളും
വീഴുക അറിയില്ല" -
pettennu paranju theerkkalaaNu uTHamam!
nalloru aaSayavum, varikaLum!
hrudhayamaya ASamsakaL!
--K.Balaji