പിണക്കം


പിണക്കം

ഒരുപാടു ബുദ്ധി മുട്ടിക്കുന്നു ഈ രാത്രി
ഹൃദയം ഏറെ മിടിക്കുന്നു ആർക്കോ വേണ്ടി
എപ്പോഴാണോ ആകാശത്തു നിന്നും താരകങ്ങളും  
കണ്ണുകളിൽ നിന്നും നീർക്കണങ്ങളും
വീഴുക അറിയില്ല അതിനാൽ  പറഞ്ഞു തീർക്കുക
പ്രണയത്തിൽ  കുതിർന്ന  വാക്കുകൾ
ഇപ്പോൾ പതുക്കെ വരുന്നുവല്ലോ പകലും
ജീവിതത്തിൻ സന്ധ്യകളും ആകാറായല്ലോ
ഏതു നിമിഷവുമി ശരീരത്തെ വിട്ടു ജീവൻ
പിണങ്ങി പോകുന്നതെന്നറിയില്ല

Comments

വളരെ ശരിയായ സത്യം കവിതയിലെ സത്യം പ്രണയത്തിലെ പിണക്കം
Unknown said…
ജീവിതത്തിൽ കടന്നുവരുന്ന ഇണക്കങ്ങളും, പിണക്കങ്ങളും അപ്പോൾ തന്നെ ആസ്വദിയ്ക്കുക.... മുൻകൂട്ടി കാണുവാനാകാത്ത നാളെയിലേയ്ക്ക് ഒന്നു മാറ്റി വയ്ക്കരുത്... നല്ല ആശയം...
grkaviyoor said…
നന്ദി ബൈജു,ഷിബു അഭിപ്രായത്തിന്
Neelima said…
അതെ മാറ്റി വക്കരുതു ഒരു പിണക്കവും .
ശുഭാശംസകൾ....
"എപ്പോഴാണോ ആകാശത്തു നിന്നും താരകങ്ങളും
കണ്ണുകളിൽ നിന്നും നീർക്കണങ്ങളും
വീഴുക അറിയില്ല" -
pettennu paranju theerkkalaaNu uTHamam!
nalloru aaSayavum, varikaLum!
hrudhayamaya ASamsakaL!

--K.Balaji

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “