കുറും കവിതകള്‍ 41
കുറും കവിതകള്‍ 41
സിന്ദുരം നെറുകയില്‍ ചാര്‍ത്തിയ
സിന്ദുരം നെറുകയില്‍ ചാര്‍ത്തിയ
സന്ധ്യാംബത്തിന്‍ ചോട്ടിലേക്ക്
നാണത്താല്‍ മുഖം മറച്ചുവോ സൂര്യന്‍
ഒറ്റക്കാലില്‍ തപസ്സുമായി
കൊറ്റികള്‍ കാത്തിരുന്നു
ജീവാന്ന സാക്ഷാല്‍ക്കാരത്തിനായി
ഹിമ്സക്കു ശേഷം
തിന്മക്കുമേല്‍ നന്മയുടെ
ഘോഷങ്ങളല്ലോ ആഘോഷങ്ങള്‍
സമുദ്രത്തിലേക്ക് ചഞ്ഞു നിന്ന
പര്‍വ്വതത്തിന്‍ നിഴല്‍
മനസ്സിനുള്ളില്‍ ശാന്തി പകര്‍ന്നു
ശുന്യമായ കാന്‍വാസില്‍
ഇമവെട്ടാതെ നോക്കി നിന്നു മരണം
നിഗുടമായ രഹസ്യമെന്നോണം
Comments
അര്‍ത്ഥത്തില്‍ നെടുംകവിതകള്‍