ബാംഗ്ലൂര്‍ ദിനങ്ങള്‍


  
ബാംഗ്ലൂര്‍ -ഒന്നാം ദിവസം 

വിശന്നു ,ഉടുപ്പി എന്ന് എഴുതിയതു  കണ്ടു 
ഇടുപ്പില്‍ തിരുകിയ ബാഗ് 
മുറുക്കി പിടിച്ചു ഉള്ളില്‍ ഏറി ഇരുന്നു 
ഓര്‍ഡര്‍ ചോദിയ്ക്കാന്‍ ആരും വരുന്നില്ല 
മുന്നില്‍ കണ്ട ഇംഗ്ലീഷില്‍ എഴുതിയ ബോര്‍ഡില്‍ 
എഴുതിയത് വായിച്ചു ഒരുവിധം മനസ്സിലാക്കി 

മലനാട് അക്കി റൊട്ടി   
മാണ്ടിയ റാഗി റൊട്ടി    
മൈസൂര്‍   മസാല ദോശ 
ഗോകാക് റവ റൊട്ടി 
ഉടുപ്പി ഗുളിയപ്പ 
ശവിഗെ ബിസി ബെലബാത്ത് 
മങ്കളുര്‍    നീര്‍  ദോശ 
മധുരൈ മിനി ഇഡലി
അപ്പോള്‍ ഓരോ നാട്ടിലെയും പ്രസിദ്ധമായ പലഹാരങ്ങള്‍ ആണ് 
എന്ന് ഏകദേശം മനസ്സിലായി എന്നാല്‍ 
ബാക്കി ഒക്കെ ജിലേബി പോലെ എഴുതി വച്ചിരിക്കുന്നു 
ഒന്നും മനസ്സിലായില്ല സപ്ലയര്‍ ആരും വന്നുമില്ല 
പിന്നല്ലേ മനസ്സിലായത്‌ രൂപ കൊടുത്തു കമ്പുടറില്‍  അടിച്ച ചിട്ട് വാങ്ങി 
ഉണ്ടാക്കുന്നതിനു മുന്നില്‍ നിന്നും മണം പിടിച്ചു സ്വയം 
എടുത്തു കൊണ്ട് വരണം എന്ന് മനസ്സിലായത്‌    



ബാംഗ്ലൂര്‍- -     - രണ്ടാം ദിവസം 


ബന്ത ചെടികള്‍ വളര്‍ന്നു നിന്ന പച്ചിപ്പാര്‍ന്നൊരു ഊരില്‍ 
ഇവിടെ വെന്ത് കാളിയ ഇടത്തിന്നു കോണ്‍ക്രീറ്റ് തഴച്ചു വളരുന്നു 
ആരും ആരെയും അറിയാതെ ഒഴുകുന്ന മനുഷ്യ പുഴയുടെ നടുവില്‍ 
ചിന്തിച്ചു നിന്നപ്പോള്‍ പെട്ടന്ന് ഒരുവന്‍ ''കലാശി പാളയ എല്ലി ''
കണ്ണടച്ചു കാണിച്ചു അറിയാവുന്ന കന്നടത്തില്‍ ,കന്നം തിരിയുന്ന 
രീതിയില്‍ എന്തോ പറഞ്ഞു  അയാളും പോയി മറഞ്ഞു ,
പിന്നെ ശ്രമം കന്നട പഠിക്ക തന്നെ ,എളുപ്പത്തില്‍ ഒരു വഴി തോന്നി 
മലയാള  വാക്കുകളുടെ എല്ലാത്തിനും  മുന്നില്‍ ഒരു ഹ ചേര്‍ത്താല്‍ 
തല്‍ക്കാലം ചിലത് ഒപ്പിക്കാം ഹാലു- പാലു, ഹല്ലു - കല്ല്‌ ,ഹോകു- പോകു
ഇനിയും പലതു ശ്രമിച്ചു കൊണ്ടിരിക്കാം 
തുടരും ----

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “