കുറും കവിതകള്‍ 37


കുറും കവിതകള്‍ 37 

 

വിളവിലേറിയാലോ 
വിളഞ്ഞതോന്നും 
വേരില്ലാതെയാകും   

മാറ്റൊലി കൊള്ളട്ടെ 
എന്റെതല്ലാത്ത 
നിന്റെ ശബ്ദമി തുരുത്തില്‍ 

നഗ്നമാര്‍ന്ന മര ചില്ലകള്‍ 
മഞ്ഞിന്‍ തോരണം തീര്‍ത്തു
ശിശിരമാഘോഷിക്കുന്നു


എന്റെ ശവദാഹത്തോടോപ്പം
നഷ്ടങ്ങളുടെ കണക്കുകള്‍
കുഴിച്ചു മൂടപ്പെട്ടിരുന്നെങ്കില്‍
എന്റെയും  നിന്റെയും ഇടയിലുള്ള 
ആകാശത്തിന്‍ അളവുയില്ലാതെയാകുമ്പോളോ 
പ്രണയം ഇല്ലാതെ ആകുന്നതു 

നിലാവ് വഴിമാറി കൊടുത്തു
അമാവസിക്കാപ്പം
അരുതായിമ്മകള്‍ക്കും


മടി കോപ്പിനു* മുന്നില്‍
ഉറക്കത്തിനോട്
കണ്‍ പോളകള്‍ പടപൊരുതി

* ലാപ്‌ ടോപിനു 

Comments

ആറ്റിക്കുറുക്കിയ വരികള്‍ .........

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “