കുറും കവിതകള്‍ 36
കുറും കവിതകള്‍ 36
സ്വപ്‌ന ലോകത്തിരിക്കുകില്‍
ആമയല്ല ഒച്ചു പോലെ ഇഴയും
ചിന്തിക്കുകില്‍ ഒരു അന്ത്യവുമില്ല
ചിട്ടയാല്‍ ഒതുക്കി കഴിയുകില്‍
ചിതലരിക്കില്ല ഒന്നുമേ
ചെയ്യണ്ട കര്‍മ്മങ്ങള്‍ ചെയ്യാതെ
മറവിയുടെ നിഴലില്‍ മയങ്ങുന്നവരുടെ
ജീവിതം വെറും വൃഥാ
മായയുടെ മറവില്‍
കര്‍മ്മം മറന്നു
മര്‍മ്മം അറിയാതെ
മരുവുന്നു നാം വൃഥാ
സുഹുര്‍ത്താക്കിടുകില്‍
ഹൃത്തില്‍ സുഖമുണ്ടോയെന്നു
തേടാമിനിയിയുമി താളുകളിലുടെ
മുനിവരന്‍ ഇരക്കുകയല്ലപരുതുകയാണ്
ജീവന്‍ മരണങ്ങള്‍ക്കിടയിലായി
സനാതനനാകുവാനെന്നറിക ഹരേ
ഹൃത്തുള്ളവര്‍ തിരിച്ചറിഞ്ഞല്ലോ
ഋജുവായ ജീവിത താളുകളില്‍
അക്ഷര തെറ്റുകള്‍ വരുത്തിയിട്ടും
സുഹുര്‍ത്തിന്‍ ഹൃത്തറിഞ്ഞവര്‍
എത്രയോ മഹത്തരമാര്‍ന്നവര്‍
അക്ഷരത്തെറ്റുകള്‍ വരുത്തിയിട്ടും
മൂലയില്ല മുകളില്‍ ഇട്ടിട്ടും
അക്ഷര തെറ്റുകള്‍ കണ്ടറിഞ്ഞ
സുഹുര്‍ത്തെ മൂളലിനു നന്ദി
വര്‍ണ്ണമില്ലാതെ എന്ത് വര
ഇരയില്ലാതെ ത്വരയുണ്ടാകുമോ
പരംമ്പരയുണ്ടാകുകയുമില്ല ഇണയില്ലാതെ
അന്നനാളമില്ലാതെ
ചിന്താനാളത്തെ കുറിച്ചു
പറഞ്ഞിട്ടു എന്ത് കാര്യം ഹരേ
ഒളിഞ്ഞിരിക്കുന്ന തെളിവിനെ
കളവില്ലാതെ കലവറയാര്‍ന്ന
ആരോഹണ ആവരോഹണ
മാര്‍ന്നതല്ലോ സംഗീതം
ഹൃത്തെന്റെ അശുദ്ധമാണ്
സംശുദ്ധി ഉള്ളവര്‍
തിരിച്ചറിഞ്ഞല്ലോ ഹൈക്കുവല്ലെന്നു
Comments