Tuesday, October 9, 2012

ബാംഗ്ലൂര്‍ രണ്ടാം ദിവസത്തെ വൈകിട്ടത്തെ അനുഭവം


ബാംഗ്ലൂര്‍ രണ്ടാം ദിവസത്തെ വൈകിട്ടത്തെ അനുഭവം 
സായന്ന സവാരിക്ക് ഇറങ്ങിയതായിരുന്നു 
അപ്പോഴാണ്‌ ഓര്‍മ്മവന്നത് ബാറ്റായുടെ 
ചെരുപ്പ് വള്ളിയുള്ളത് മുംബൈയില്‍  ഇട്ടിട്ടാണല്ലോ 
പോന്നത് .താമസിക്കുന്ന   ആനന്ദറാവു സിര്‍ക്കിളില്‍ ഉള്ള ഹോട്ടലില്‍ നിന്നും 
നടന്നു മജസ്റ്റിക് നോട് ചേരുന്ന റോഡിലെ മൂലക്കുള്ള 
ബാറ്റാ ഷോപ്പില്‍ കയറി മനസ്സിനു ബോധിച്ചത് എടുത്തു ഇട്ടു 
10 സൈസ്   കൊള്ളാം 499 രൂപ    ,500 ഇന്റെ   ചിരിക്കുന്ന ഇളം മഞ്ഞ ഗാന്ധിയെ 
കൊടുത്തിട്ട് ഞാന്‍ പിന്നെയും അവിടെ നിന്നും അപ്പോള്‍ കടക്കാരന്‍ പയ്യന്‍ 
ചോദിച്ചു ഇനി യാവത് ബെക്കാ എന്ന് ഞാന്‍ പറഞ്ഞു  ബാക്കി ഒന്തു രൂപാ കൊടി
അവന്‍ എന്തോ അത്ഭുത പോലെ എന്നെ മിഴിച്ചു നോക്കി ഞാന്‍ പോകും എന്ന് കരുതി പിന്നെയും 
നിക്കുന്നത് കണ്ടു ചേഞ്ച്‌ ഇല്ല സര്‍ ,എല്ലാമേ രണ്ടു രൂപയാണ് എന്ന് ,ഞാന്‍ പറഞ്ഞു എന്റെ കൈ വശം 
ഒരു രൂപയുടെ സത്യമീവ ജയതേ എഴുതിയ പുലിക്കുട്ടികള്‍ ഉണ്ടെന്നു ,കൊടുത്തപ്പോള്‍ മടിച്ചു മടിച്ചു അവന്‍ 
രണ്ടു രൂപ തിരികെ തന്നു ,അവന്‍ കരുതുന്നുണ്ടാവും ഇയാള്‍ ഇതു സ്ഥലത്ത് നിന്നും വന്ന ആദിവാസി ആകും എന്ന് 
അവിടെ നിന്നും ഇറങ്ങി നടന്നപ്പോള്‍ ഒരു ബെല്‍റ്റ്‌ വില്‍ക്കുന്ന കട ,ഞാന്‍ എന്റെ വണ്ണം കുറഞ്ഞതിനാല്‍ ബെല്‍റ്റിനു  
ഒന്ന് രണ്ടു ഒട്ടാ ഇടിക്കാന്‍ കൊടുത്തു അയാള്‍ രണ്ടു ഓട്ട ഇട്ടു തന്നു ,ഞാന്‍ അറിയാവുന്ന കന്നടത്തില്‍ തട്ടി വിട്ടു 
ഇഷ്ടായിതു എന്ന് അയാള്‍ പറഞ്ഞു ആയിത് റുപികെ എന്ന് ഞാന്‍ പത്തിന്റെ ഗാന്ധി തല കാട്ടിയപ്പോള്‍ ചില്ലറ ഇല്ല എന്ന്
പിന്നെ എവിടെ നിന്നോ നുള്ളി പെറുക്കി അഞ്ചു രൂപാ തന്നു ,അപ്പോള്‍ ഞാന്‍ പോലും അറിയാതെ  എന്റെ ആത്മ ഗദം 
അല്‍പ്പം ഉച്ചത്തിലായി പോയി അതും മലയാളത്തില്‍; രണ്ടു ഓട്ടക്ക്   അഞ്ചു രൂപയോ ,അപ്പോള്‍ കടക്കാരന്‍ പയ്യന്‍ 
മറുപടി ആയി മലയാളത്തില്‍ എന്താ പറഞ്ഞത് ,ഞാന്‍ പറഞ്ഞു ഒന്നുമില്ല എന്ന് അവന്‍ വിടാന്‍ ഉള്ള ഭാവം ഇല്ല 
അതെ ഈ ഓട്ട ഇടുന്ന ഉപകരണത്തിനു 300 രൂപയാണ് മൂന്നു മാസം കൂടുമ്പോള്‍ വേറെ വാങ്ങണം അതിനു ഇങ്ങനെ 
പണം വാങ്ങിയെന്കിലെ മതിയാവു ,ഞാന്‍ പറഞ്ഞു അനിയ നാട്ടു കാര നിങ്ങള്‍ പറഞ്ഞത് ശരിയാണ് ഞാന്‍ ഓരോ 
പൈസയും ഉണ്ടാക്കുന്നതിന്‍ ബുദ്ധി മുട്ടിനെ കുറിച്ച് ആലോചിച്ചതാ  ,നിങ്ങളുടെ യും എന്റെയും വയസ്സിന്‍ അന്തരം അതായതു 
ജനറേഷന്‍ ഗ്യാപ് ആണെന്ന് പറഞ്ഞു തടി തപ്പി , പിന്നെ തീരുമാനിച്ചു ഇനി ഒരു ആത്മ ഗദവും ഉച്ചത്തില്‍ പറയാന്‍ പാടില്ല എന്ന് 
പിന്നെ ഈ സംഭവം എന്റെ ഒരു പഴയ ബാംഗ്ലൂര്‍ സുഹുര്‍ത്തിനെ ഫോണിലുടെ പറഞ്ഞപ്പോള്‍ അദ്ധം പറഞ്ഞു സുക്ഷിക്കണേ 
പഴയത് പോലെ അല്ല കഴിഞ്ഞ ദിവസങ്ങളില്‍ ഇത് പോലെ ബാകി ചോദിച്ചവനെ കുത്തി മലര്‍ത്തി എന്ന് ,അയ്യോ ഇനി ഇങ്ങിനെ ആണെങ്കില്‍ 
സുക്ഷിക്കാണമല്ലോ എന്ന് ഞാനും മിണ്ടാതെ പോകുക തന്നെ എത്രയോ പൈസ ചിലവാകുന്നു അത് പോലെ പോകട്ടെ ജീവനല്ലേ വലുത് ...
തുടരും ......
   

3 comments:

kanakkoor said...

അടിപൊളി .... ബന്തകാളൂര്‍ അനുഭവങ്ങള്‍ വരട്ടെ ..

Shaleer Ali said...

അതെ.. പൈസ പോകുന്നെങ്കില്‍ പോകട്ടെ
ജീവന്‍ തന്നെയാണ് വലുത്.... :)

sony dithson said...

ബാക്കി വിശേഷങ്ങള്‍ പോരട്ടെ ചമയങ്ങളില്ലാത്ത ഭാഷ