ദോഷങ്ങള്‍ മാറട്ടെ
ദോഷങ്ങള്‍ മാറട്ടെ
ഉമ്മറക്കോലായില്‍ വരച്ചയരിപ്പോടിക്കോലങ്ങളെ
മറികടന്നോര്‍മ്മകളോരായിരം
പൂത്തുലഞ്ഞു മദിക്കവേയറിയാതെ
മൈക്കണ്ണിയവളുടെ നെഞ്ചകത്തിനുള്ളിലെ
സ്നേഹത്തിന്‍ ഉള്ളിലമരുവാന്‍ വെമ്പി നില്‍ക്കുന്ന
നേരത്തിലായി അറിഞ്ഞു വേദനകളുടെ
പൊരുളൊക്കെ വായിച്ചറിഞ്ഞു നിറകണ്ണിലാലെ
കഥകളോരോന്നായിയേറെ ദുഖകരമെന്നു
പറയാതെ തരമില്ലല്ലോ ,വേട്ടുകൊണ്ട് പോയി
വെട്ടത്തു കൊണ്ടുവരുവാനായി വന്നില്ലാരുമിന്നും
ചൊവ്വാ ദോഷത്തിന്‍ നോട്ടത്തിലായി മരുവുന്നു
ഏറെ പൂജകളും തന്ത്രങ്ങളും ഓക്കെയായി കഴിച്ചു
വൃഥാ താതനും തായുമേറെ സങ്കടത്തിലാഴുമ്പോളവിടുന്നു
വന്നെന്‍ കരംഗ്രഹിക്കുമെന്നുയേറെയാശിച്ചു
എന്നാല്‍ അറിയുന്നു എന്തെന്നിന്നു ചൊവ്വയോളമെത്തി
നില്‍ക്കുന്നുവല്ലോ മനുഷ്യ ചിന്തയുടെ ഫലം വിഫലമായില്ലെങ്കിലും
ഇപ്പോഴും ചൊവ്വാ ദോഷവുമായി കഴിയുന്നു ജീവിത കാലമത്രയും
പഴിയും പറഞ്ഞതിനൊരു പരിഹാരമായി വിശ്വാസങ്ങള്‍ക്ക്
മാറ്റം വരികില്ലെന്നു ആശിച്ചു പോകുന്നു ജഗദീശ്വരാ !!.....
Comments