എന്റെ പുലമ്പലുകള്‍ -9
എന്റെ പുലമ്പലുകള്‍ -9
അറിയാത്ത വഴി താരകളില്‍
അറിവിന്‍ നേര്‍കാഴ്ചയായി
അങ്ങോളം നീ ഉള്ളപ്പോള്‍
അറിവില്ലാതെ അലയണ്ടല്ലോ ചങ്ങാതി
ഇരുളിന്റെ നേര്‍കാഴ്ചകള്‍
തെളിയുന്നത് പകലിന്റെ
വരവോടെയല്ലേ
രാവിനായി മാത്രമോരുങ്ങി
പകലിന്‍ വരവോടെ നിദ്രയിലാഴുന്നു
സുഗന്ധം പരത്തുന്ന സുന്ദരി പൂവേ
ഉറുമ്പുകടിക്കുന്ന വേദനയെയുള്ളൂ എന്നു
പറഞ്ഞു സുചി ആഴ്ന്നിറങ്ങിയപ്പോള്‍
കുഞ്ഞിന്‍ കണ്ണുനിറഞ്ഞത് കണ്ടു
അമ്മയുടെ മനംപിടഞ്ഞു
ഹൃദ്യമാം പുഴയുടെ പുളിനത്തില്‍
മനം അലിഞ്ഞു ചേര്‍ന്നു
ഒപ്പം ചങ്ങാതി കൂട്ടങ്ങളുടെ ആരവവും
ചില മുറിവുകള്‍ ഉണങ്ങുവാന്‍ അനുവദിക്കാറില്ല
എന്നാല്‍ സ്വരങ്ങളിലാത്ത ബന്ധങ്ങളെ മായിക്കാറില്ലെങ്കിലും
മനസ്സിന്റെ ഉള്ളറകളില്‍ കുഴിച്ചു മുടുമ്പോഴും അണയാത്ത
തീയുടെ ചൂടില്‍ ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ നീ വന്നു
എരിതീയില്‍ വീഴാതെ അകന്നു പോകു
ഞാന്‍ ഒന്ന് പൊരുത്ത പെട്ടു വരുന്നതെ ഉള്ളു
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത
പാട്ടിന്‍ അനുപല്ലവിയല്ലോ
മോഹമൊടുങ്ങാത്തോരി ജീവിതം
Comments
ആശംസകള്‍