കുറും കവിതകള്‍ 28
കുറും കവിതകള്‍ 28
ഒരു കൈയറിയാതെ മറുകൈയറിയാതെ
വിരിയുമോ വേറൊരു ചെറുകൈ
ഒന്ന് രണ്ടായി രണ്ടു മൂന്നായി
നിഴലായികൂടെപ്രഹേളികയായി
മണത്തിലുംരണത്തിലും മരത്തിലും
ഒഴിവാക്കാന്‍ കഴിയാത്ത നിത്യശാന്തി
കല്ലറയുടെ വിടവിലുടെ വിരിഞ്ഞ
കണ്ണാം തളിയുടെ മങ്ങിയ ചിരിയില്‍
കണ്ണടച്ചു നിത്യശാന്തി നേര്‍ന്നു മടങ്ങി മനസ്സ്
അകന്നു ചിലമ്പിച്ച താളങ്ങളുമായി
കാളവണ്ടി ചക്രങ്ങള്‍
ഓര്‍മ്മകളെ ഉണര്‍ത്തി കൊണ്ട്
ഒരു നീര്‍ പോളയോളം
ജീവിത ദൈര്‍ഘ്യ മറിയത്ത
ഞാനെന്ന ഭാവം മാറണമേ
വെളിച്ചത്തിനും ഇരുളിനും ഇടയില്‍
തേങ്ങുന്ന മനസ്സിന്‍ നൊമ്പരം
ആരെങ്കിലും മറിഞ്ഞോ
നന്ദി ഇന്ന് നദിയോളം
ഉണ്ടാവുകില്‍ എത്രനന്ന്
അറിയാതെ ചിലച്ചു മനസ്സ്
മധുരം നിറക്കാന്‍ വയറുമായി
മലയും പുഴയും കടലും താണ്ടി കഴിയും
മലയോളം മനസ്സുള്ളവനോ മലയാളി
മനപ്പായസം കുടിച്ചു പല ഇസം പറയും മലയാളിക്ക്
മറക്കുവാന്‍ ആവുമോ അമ്പലപുഴ പാല്‍ പായസ്സം
അമ്പലമണിയുടെ മുഴക്കത്തിനോപ്പം
സുഗന്ധം പരത്തി മനസ്സിനെ ഉണര്‍ത്തി
സന്ധ്യയും ദീപാരാധനയും
Comments
ജീവിത ദൈര്‍ഘ്യ മില്ലാത്ത
ഞാനെന്ന ഭാവം മാറണമേ"
നല്ല ചിന്തകള്‍
ആശംസകള്‍