പറയു മുഖ പുസ്തക ദൈവങ്ങളെ (ഒരു കവിത സംവാദം ജീ ആര്‍ കവിയുരും ശ്രീ ദയാ ഹരിയും )


പറയു  മുഖ പുസ്തക   ദൈവങ്ങളെ 
  
മുഖ  പുസ്തകത്തില്‍ കണ്ടുനാമെന്നും 
ശരിയായ മുഖമോ കപടയാര്‍ന്നതോ 
അറിഞ്ഞു മനം അറിയാതെയോ ഇഷ്ടങ്ങള്‍ 
ധരിപ്പിച്ചും വാക്കുകള്‍ക്കു മൂല്യമാം അഭിപ്രായം 
നല്‍കിയും നല്‍കാതെ തിരിച്ചു പോകുന്നു ഒരു പക്ഷെ 
ലോകമേ തറവാടെന്നു പറയുന്നത് 
ഇതൊക്കെയാവുമോ വര്‍ണ്ണ ഭാഷ മത ലിംഗ 
വിത്യാസമില്ലാതെ മാതൃകാ സ്ഥാനമെന്ന് 
പറയാമോ ആവോ ,പറയു  മുഖ പുസ്തക   ദൈവങ്ങളെ 
----------------------------------------------------------------------------
(ഒരു  കവിത സംവാദം  ജീ  ആര്‍   കവിയുരും ശ്രീ  ദയാ ഹരിയും  )

Profile Picture
ദയാ ഹരി:
മനസ്സ് മൊഴിഞ്ഞതും
ഹൃദയം തിരഞ്ഞതും
നാം പകര്‍ത്തിവെക്കും
മുഖ പുസ്തകത്താളില്‍
മുഖം മൂടികളില്ലാതെ
ഞാന്‍ ഇന്നും എഴുതുന്നു
Profile Picture
ജീ ആര്‍ കവിയൂര്‍ :
കഴിവുകലേറെ ഉള്ള വരാം 
കിഴിവില്ലാതെ തന്ന യി 
കഴമ്പോത്ത അഭിപ്രായത്തിന് നന്ദി  
ദയാ ഹരി:
ഒഴിവുകഴിവുകള്‍ തന്‍ ചടുല വിദ്യയില്‍
കഴിവുകള്‍ തന്‍ ദുരുപയോഗത
തിരയെ നമ്മള്‍ കാണുന്നു ജീവന
വഴിയില്‍ എങ്ങോ കളഞ്ഞോരാ കഴിവുകള്‍

ജീ ആര്‍ കവിയൂര്‍ :
ജീവിതമെന്ന പ്രഹേളികയില്‍
കണ്ടുമുട്ടി നാമൊക്കെ കണ്ടതൊക്കെ
സത്യമെന്ന് കരുതി സന്തോഷമടയുമ്പോള്‍
ദയയുള്ള ചില മുഖങ്ങളുടെ കഴിവു കളറിയുന്നു
സഖേ ഹരിയേ നന്ദി ,ഒരു മറുപടി കവിതക്ക്‌ 

ദയാ ഹരി: 
ജീവിത പാഥേയത്തില്‍ നാം കാണും മുഖങ്ങളില്‍
അനുഭവ സാക്ഷ്യത്തിന്റെ അഗ്നി തിരയുമ്പോള്‍
തീപ്പൊരി നിറയുന്ന കണ്‍കളുമായ് ഒരു
ദീപ്ത യൌവനത്തിന്റെ വരവ് കാണുന്നു
അനുഭവങ്ങള്‍ തന്‍ അക്ഷരപ്പുരയില്‍

ജീവിതം നാം എഴുതുന്ന വേളയില്‍
വാക്ക് നല്‍കിയ സൌഹൃദപക്ഷത്തിന്‍
നേര് തിരയാന്‍ നാം എത്തും മുഖ പുസ്തകത്തില്‍

ജീ ആര്‍ കവിയൂര്‍ :
ഹരിയേ തപസ്സുകളെറെ കഴിക്കുമ്പോള്‍
താങ്കളെപോലെ ഉള്ളവരാം ദയവാന്മാരെ
തനി തങ്കമാം ദൈവങ്ങളല്ലോ അഭിപ്രായം നല്‍കുന്നു
തര്‍ക്കിക്കാനില്ല സഖേ ,തുനിയുന്നില്ല ഒരു വരപ്രസാദമിനിയും

ദയാ ഹരി: 
ഈ മുഖപുസ്തകത്തിന്‍ താളില്‍
നാം ജീവിതം തിരയുവനെത്തുന്ന നേരം
അറിയുന്നു നേരും പതിരും കലര്‍ന്നോരാ
ഉലകിന്റെ ജീവിത വ്യായാമ വേളകള്‍ 

ജീ ആര്‍ കവിയൂര്‍ :
മുഖമറക്കും രൂപങ്ങളെ മുഖമുള്ള രൂപങ്ങളില്‍
മറു മുഖങ്ങലെന്‍ അനുഭവങ്ങളേറെ പറയുകില്‍
മുഖം പൊത്താനെ കഴിയുകയുള്ളൂ എന്നത് കഷ്ടം
മനം മടിപ്പിക്കുന്നു ചിലപ്പോള്‍ ഇതും ജീവിതമോ ഹരിയേ 

ദയാ ഹരി: 
ഇനിയുമില്ല വിഷാദയോഗങ്ങള്‍
കരകവിഞ്ഞൊഴുകും മിഴികളും
നോവ്‌ തീണ്ടും മനക്കാവുകളും
കനവിന്‍ കോട്ടയില്‍ മോഹത്തിന്‍
തടവ്‌ കാത്തു കിടക്കും ചിന്തയും

അനുഭവങ്ങള്‍ തന്‍ നാടകശാലയില്‍
മനുജ ജീവിതം തിരഞ്ഞ പുസ്തകത്തില്‍
ഉലകജീവിത ബോധനത്തിന്റെ
പുതിയൊരധ്യായം എഴുതാന്‍ തുടങ്ങവേ
വാക്കിന്‍ വഴിയിലെ സുഹൃത്തേ നാം
ഓര്‍ത്ത്‌ വെക്കുക ജീവിതം നശ്വരം
മുഖപടങ്ങള്‍ അണിഞ്ഞാലും
മിഥ്യ തന്‍ കപട ഭാവം പുണര്‍ന്നാലും
ജനിമൃതികള്‍ തന്‍ കണക്കു പുസ്തകം
എഴുതും യമധര്‍മ്മ സന്നിധിയിലെ
വിധിഹിതത്തിന്‍ വഴി തിരയും
യാത്രയാണീ ജീവിതം 

ജീ ആര്‍ കവിയൂര്‍ :
ആരറിവു എപ്പോഴാണാവോ 
മരണത്തിന്‍ സന്ദേശം വരിക 
എപ്പോഴാണാവോ ജീവിതത്തിന്‍ 
അവസാന സായന്നവും വന്നുചേരുക 
തേടുന്നു ആ നിമിഷത്തിനായി താങ്കള്‍ക്ക് 
എന്റെ ജീവിതം ഉത്തകുമാറാവട്ടെ 
മുഖപുസ്തക സുഹുര്‍ത്തെ

ജീ ആര്‍ കവിയൂര്‍ :
എന്തെ നമ്മളെ പെടിച്ചരുമി വഴി നടക്കുവാനില്ലേ
ഈ കവിതകള്‍ കാണാതെ പോകുന്നുവല്ലോ ഹരിയേ
അതാണ്‌ എന്റെ ഈ കവിതയുടെ ഉദ്ദേശം ശരിയായല്ലോ
തല്ക്കാലം ഞാന്‍ പോകുന്നു ഓഫീസില്‍ നിന്നും പോകാനായി ഹരിയേ 

ദയാ ഹരി: 

യാത്രയെപ്പോഴെന്നറിയില്ല എങ്കിലും
ആത്മസാക്ഷ്യം തിരയുന്നു നമ്മളും
പ്രായഭേധത്തിന്‍ പഴംതുണിക്കെട്ടുകളും
ജീവനത്തിന്റെ കലയിലെവിടെയും
ആയുര്‍രേഖ തന്‍ പരാമര്‍ശമില്ല

ശുഭരാത്രി ...വീണ്ടും കാണാം വരികളുടെ വഴിയില്‍

ജീ ആര്‍ കവിയൂര്‍ :
വരികലോരുക്കുമി വേളകളില്‍ കിട്ടിയൊരു സന്തോഷം നല്‍കിയ ഹരിയേ 
ശുഭരാത്രി നേരുന്നു ഞാനും ഇനിയും വാക്കുകള്‍ വാചകങ്ങലാകും വരക്കുമായിപിരിയാം
ദയാ ഹരി: 
ശുഭരാത്രി ...


Comments

കൊള്ളാം , കവിതാ സല്ലാപം മുഴുവവനും ഞാന്‍ വായിച്ചു സ്നേഹാശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “