എന്റെ പുലമ്പലുകള്‍ -10

എന്റെ പുലമ്പലുകള്‍  -10
   
 Hindi Love SMS
പ്രണയിക്കുന്നവര്‍ കണ്ണുകളുടെ ഭാഷയറിയുന്നു 
സ്വപ്നത്തിലുടെ കണ്ടുമുട്ടിയാല്‍ പോലും അവര്‍ തിരിച്ചറിയുന്നു 
കരയുന്നു  ആകാശംപോലും   തന്റെ വിട്ടകന്ന പ്രണയിനിക്കായി 
എന്നാല്‍ ലോകമതിനെ മഴയായി കരുതി പോരുന്നു   

നിറമങ്ങും  ഓര്‍മ്മകളിലെ  
മഴ തിളക്കങ്ങള്‍  അതിനെ  
വീണ്ടും  പുനര്‍ജീവിപ്പിക്കുന്നു
കൂട്ടുകെട്ടുകളായി  

വിരലുകളിലുടെ വിരിയും 
ഓരോ വരികളും അവളെ കുറിച്ചു
മാത്രമായിരിക്കണമേ എന്നാണു 
എന്റെ പ്രാര്‍ത്ഥന 

മിഴിനീരില്‍ മഴനീരുകാണുന്ന 
ലോകത്തിനെ നാം എന്ത് വിളിക്കെണ്ടുയെന്നു 
അറിയാതെ ഇങ്ങിനെ മൗനിയായി   
മാനം നോക്കി ഇരിക്കുന്നു

Comments

Cv Thankappan said…
ആശംസകള്‍
Unknown said…
നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)
എന്നാല്‍ ലോകമതിനെ മഴയായി കരുതി പോരുന്നു .
നല്ല വരികള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “