എന്റെ പുലമ്പലുകള്‍ -8





രണ്ടു ചുവടുകള്‍ എല്ലാവരും നടക്കും എന്നാല്‍
ജീവിതകാലം മുഴുവന്‍ ആരും കൂടെവരില്ലാല്ലോ
കരഞ്ഞു കൊണ്ട് ഓര്‍മ്മകളെ മറക്കുവാന്‍ ശ്രമിക്കുന്നു
വേദനകളെ ആരും ചിരിച്ചുകൊണ്ട് ഒളിപ്പിക്കുമോ ..




വേദനകളുടെ നുകപാടുകള്‍ അറിയിക്കാതെയും
കണ്ണുനീര്‍ പൊഴിച്ചുസ്വയം , കരയിപ്പിക്കാതെയവനെ
 ദൈവമേ ഇനിയെങ്കിലും സന്തോഷവാനായി മാറ്റണമേ
ഒരിക്കലും സുഖമായി ഉറങ്ങാന്‍ എന്നെ അനുവദിക്കാത്തവനെ ......





ബാല്യകാലം എത്ര നല്ലതായിരുന്നു
അന്നു ഹൃദയം അല്ല വെറും കളിപ്പാട്ടങ്ങള്‍ വീണുടയുമായിരുന്നു
ഇന്നു ഒരു തുള്ളി കണ്ണുനീര്‍ പൊടിയുന്നത് സഹിക്കാന്‍ ആവില്ലല്ലോ
ചെറുപ്പത്തില്‍ ഇഷ്ടംപോലെ ഹൃദയം നിറയെ കരഞ്ഞു തീര്‍ക്കുമായിരുന്നല്ലോ






ഏറെ നാളായി ഈ ആകാശത്തിന്റെ കളിപ്പിക്കല്‍
ഇന്നു മാനം പെയ്യത് ഇറങ്ങി സന്തോഷാശ്രുക്കള്‍ പോലെ
ഓര്‍മ്മകള്‍ നിറഞ്ഞു ചുറ്റുമായി അന്നു നമ്മള്‍ ഒഴുക്കിയൊരു
സ്നേഹ സൗഹൃദത്തിന്‍ വഞ്ചി കളെറെ ഇന്നു എവിടെ അവ ?!!




കാലങ്ങളായി തേടി കിട്ടിയ നിന്‍
കൂട്ടുകെട്ട് എങ്ങിനെയോ ഭാഗ്യത്തിന്‍
രേഖകള്‍ മായിച്ചു കൊണ്ട് നീ എങ്ങോ
വിട്ടകന്നു പോയല്ലോ കാലത്തിന്‍ കുത്തൊഴുക്കില്‍

Comments

shymisunil said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “