കാപ്പികടയും കഫേകളും

കാപ്പികടയും കഫേകളും


തുരുമ്പിട്ടും പൊടി വലിച്ചും  
തുമ്മി മറയ്ന്ന നക്ഷത്ര തിളക്കങ്ങളെ  കണ്ടും 
നാലും കൂട്ടി ചോരനിറം പകര്‍ത്തി നീട്ടി തുപ്പി 
ചിത്രം വരച്ചും ,ചിതവും പതവും  പറഞ്ഞും   
കറമാറാത്ത സഞ്ചിയിലെ ചണ്ടി വീണ്ടും വീണ്ടും
തിളകൊണ്ടു കോപ്പയില്‍  നിന്നും  വീശിയെത്തുന്ന  
കുപ്പിഗ്ലാസ്സിലെ ലോകവിചാരങ്ങളൊക്കെ   നിവര്‍ത്തിയ 
പത്രത്തിന്‍ മറകൊണ്ട് ഊതിയകറ്റി കുടിച്ചു തീര്‍ക്കുന്ന 
ചായയും ,ചിന്തകളേറെ പുകയുന്നതിനോപ്പം ,ചുണ്ടാണി
വിരലിനും   പെരുവിരലിനുമിടയില്‍ പുകഞ്ഞു തീരുന്ന 
കാക്കി ദിനേശും ഒക്കെ പോയി മറഞ്ഞു 
കാര്‍മേഘങ്ങളകന്ന മാനവും 
ഇരുള്‍ സമ്മാനിക്കും കറണ്ട് കട്ടിനോടോപ്പം  
കാലം മാറി കോലമാറിയിരിക്കുന്നു  
ചാറ്റും  ചിരിയും കളിയും കരച്ചിലിന്റെ വക്കിലും
എസ് എം എസുകളുടെ  മേമ്പോടിയായി 
ലഹരി നിരക്കുന്ന പാനിയങ്ങളും പുകയും നിറച്ചു 
ആടിയുലയും സുഖ സംഗീതങ്ങളൊക്കെ 
നിറഞ്ഞു വെമ്പി നില്‍ക്കുന്ന വെബ് 
കഫേകളുടെ തിളക്കങ്ങള്‍ എറുന്നുയിന്നു  

Comments

ajith said…
ഒരു കാപ്പീ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “