കുറും കവിതകള്‍ 30
കുറും കവിതകള്‍ 30
സ്ലെട്ടുകള്‍ മായിച്ചിരുന്ന
മഷി തണ്ടായി മാറിയിനി
അന്യന്റെ ദുഖങ്ങളെ തുടച്ചു നീക്കാം
കെട്ടുന്നു ആകാശക്കൊട്ടകള്‍
വീടില്ലാത്തവന്റെ മനം
പനിനീര്‍ പുഷ്പം
ആഴ്ന്നിറങ്ങിയ മുള്ളുകള്‍
പ്രണയത്തിന്‍ നോവുകള്‍
നീചമായ തിരകള്‍
മുന്നറിയിപ്പുകളില്ലാതെ
മുക്കികൊല്ലുന്നു ദുഖത്താല്‍
നീലിമയാര്‍ന്നയവള്‍ തന്‍
നയനങ്ങലെന്നില്‍ വിരിയിച്ച
പ്രണയത്തിന്‍ നീല നരമ്പുകള്‍
ഞാനെന്റെ ഒസ്യത്ത് പങ്കുവച്ചു
എഴുതാനിരിക്കുന്ന നാളെയുടെ
അഴിമതി വിഷം പകരും കവിത
സ്ലേറ്റുകള്‍ മായിച്ചിരുന്ന
മഷി തണ്ടായി മാറിയിനി
അന്യന്റെ ദുഖങ്ങളെ തുടച്ചു നീക്കാം
റിയാലും റിയാലിറ്റിയും ഒക്കെ
റുപ്പിക്കുമുന്നില്‍ വിലയിടിയുന്നു
നിന്‍ സ്നേഹം
വിഷാദമേ നീ എന്നുമിങ്ങനെ
കൂട്ടിനുണ്ടെങ്കില്‍ വിരിയുമല്ലോ
വരികളിതുപോലെ ഏറെയായി
Comments
അന്യന്റെ ദുഃഖങ്ങള്‍ തുടച്ചു നീക്കാം,
നമ്മിലെ കറകളും..
ഭാവുകങ്ങള്‍!