കുറും കവിതകള്‍ 24


കുറും കവിതകള്‍  24

ധ്യാനാത്മകമായി ഇരുന്നു 
മഴത്തുള്ളികള്‍ പൂവിതളിലും 
ഇലചാര്‍ത്തിലും     

പ്രിയനേ കാണാതെ 
സന്ധ്യയോളം കാത്തിരുന്നു തളര്‍ന്നു 
ഉറക്കം തൂങ്ങി നിന്നു സൂര്യകാന്തി  

കുരച്ചു പിന്നാലെ കൂടിയവന്‍ 
ഒന്നു നിന്നു സംശയം തീര്‍ക്കാന്‍ മണത്തും 
 കാലുപൊക്കിയും  ഉറപ്പു വരുത്തി അതിര്‍ത്തി 

ഇതള്‍ കൊഴിച്ച പൂവ് ധന്യയായി  
മധുരം നിറച്ചു ഒരുങ്ങി നിന്നും 
വരും തലമുറകള്‍ക്കായി 

കറും മുറം വെക്കാതെ
മറുപുറം അറിയാതെ
വെട്ടി വിഴുങ്ങി ഷവര്‍മ്മ


തട്ടുമ്പോള്‍ അറിയാതെ
വെട്ടി മൂടുമ്പോള്‍ അറിയുന്നു
കമര്‍പ്പോ ചവര്‍പ്പോ ഷവര്‍മ്മ


ഓര്‍മ്മകള്‍ മരിക്കാതെ ഇരിക്കാന്‍
പരതി നടന്നു കണ്ണുകള്‍
നീല മഷി പുരണ്ട ഡയറി താളുകളില്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “