കുറും കവിതകള്‍ 27


കുറും കവിതകള്‍ 27



മധുരമുള്ള ഓര്‍മ്മകള്‍ ഇല്ലാതാവുമ്പോള്‍ 
മറവി ഒരു അനുഗ്രഹമായി
മാടിവിളിക്കുന്നു നിഴലായി വരുന്നത് മരണമാണോ  

അക്ഷരങ്ങളെ സ്നേഹിക്കുന്നവരെ
അകമഴിഞ്ഞു സ്നേഹിക്കുന്നു കവിത ,
അതൊരു ജീവന ഷധമാണ്  

പരസ്യ ബോര്‍ഡിലെ പൊന്‍ തിളക്കത്തില്‍ 
പൊതിഞ്ഞു നല്‍കും സമ്മാന പെരുമഴയില്‍ 
പൊന്നിന്‍ വിലയറിയുമോ  പെണ്പെരുമ 

പെയ്യത് ഒഴിഞ്ഞ കര്‍ക്കിടകത്തിന്‍ 
മാനത്തിന്റെ കണ്ണു നീരിനിനു  പിന്നാലെ 
പുഞ്ചിരി പൊഴിച്ചു ഓണവെയില്‍  

ലൈട്ടു പോകുന്നോരെ നന്ദി 
എന്തെന്നാല്‍ നിങ്ങള്‍ക്കു
ലക്ഷ്മണ രേഖയല്ലോ അഭിപ്രായം കുറിക്കുന്നതെന്നത്‌ 

മടിയാതെ വന്നോളിന്‍ 
മാടിവിളിക്കുന്നു ഓളവും താളവും 
തിമിര്‍പ്പുമായി  പുന്നമടയിലെ കളി വഞ്ചികള്‍ 


പ്രഭാത ചക്രവാളത്തിലെ മൂടല്‍ മഞ്ഞു 
ചിന്താ കുഴപ്പത്തിലാഴ്ത്തി 
കൈയ്യിലിരിക്കും പുകവലിക്കുഴല്‍

പ്രഭാത സവാരിയില്‍ നനഞ്ഞ പുല്‍ത്തകടിയില്‍ 
മേയുന്ന പശുവിന്‍ കഴുത്തിലെ മണി ഒച്ച 
എന്നെ ചിന്തകളില്‍  നിന്നുണര്‍ത്തി 

നിത്യവും വാതയനത്തിന്‍ പടിയില്‍ 
വന്നിരുന്നു പാടും  ചെറുകിളിയിയുടെ
ഗാനത്തില്‍  നിശബ്ദതയുടെ സംഗീതമോ 

സായാന്ന നിഴലില്‍ ഒരു മാടപ്രാവും 
കൈക്കുടയും   മാത്രമായി ബസ്സ്‌  സ്റ്റോപ്പില്‍    


പ്രണയത്തിന്‍ 
പരീക്ഷ 
മൗനം 

മഴക്കു ശേഷം വന്ന സൂര്യകിരണത്താല്‍   
വജ്രം പോലെ തിളങ്ങി 
പട്ടടയിലെ നനഞ്ഞ പൂവിതളുകളില്‍ 

സന്ധ്യ നിഴല്‍ പരത്തി 
പുല്‍തകടിയിലെ മരത്തിനു ചുറ്റും 
കിളികള്‍ മൗനസംഗീതം പൊഴിച്ചു ,
ചിവിടുകള്‍ അതു ഏറ്റു പാടി 

മൂവന്തിയുടെ ചിത്രം മാനത്തു 
മനോഹരമെത്രയെന്നു പറയണോ 
മൂന്നു വരികളില്‍ തീര്‍ക്കും ഹൈക്കുപോലെ 

Comments

നല്ല ഒരു കവിത .വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സുഖം ,,ഞാന്‍ ഒരു ഹൈക്കു ഭ്രാന്ധന്‍ ആണ് ...ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “