എന്റെ പുലമ്പലുകള്‍ -9


എന്റെ പുലമ്പലുകള്‍ -9


Friendship Day 2012 Logo
അറിയാത്ത വഴി താരകളില്‍
അറിവിന്‍ നേര്‍കാഴ്ചയായി
അങ്ങോളം നീ ഉള്ളപ്പോള്‍ 
അറിവില്ലാതെ അലയണ്ടല്ലോ ചങ്ങാതി 

ഇരുളിന്റെ നേര്‍കാഴ്ചകള്‍ 
തെളിയുന്നത് പകലിന്റെ 
വരവോടെയല്ലേ     

രാവിനായി മാത്രമോരുങ്ങി 
പകലിന്‍ വരവോടെ നിദ്രയിലാഴുന്നു 
സുഗന്ധം പരത്തുന്ന സുന്ദരി പൂവേ 

ഉറുമ്പുകടിക്കുന്ന വേദനയെയുള്ളൂ എന്നു 
പറഞ്ഞു സുചി ആഴ്ന്നിറങ്ങിയപ്പോള്‍ 
കുഞ്ഞിന്‍ കണ്ണുനിറഞ്ഞത്‌ കണ്ടു 
അമ്മയുടെ മനംപിടഞ്ഞു     

ഹൃദ്യമാം പുഴയുടെ പുളിനത്തില്‍ 
മനം അലിഞ്ഞു ചേര്‍ന്നു
ഒപ്പം ചങ്ങാതി കൂട്ടങ്ങളുടെ ആരവവും 

ചില മുറിവുകള്‍ ഉണങ്ങുവാന്‍ അനുവദിക്കാറില്ല 
എന്നാല്‍ സ്വരങ്ങളിലാത്ത  ബന്ധങ്ങളെ മായിക്കാറില്ലെങ്കിലും  
മനസ്സിന്റെ ഉള്ളറകളില്‍ കുഴിച്ചു മുടുമ്പോഴും  അണയാത്ത 
തീയുടെ ചൂടില്‍  ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ നീ വന്നു 
എരിതീയില്‍ വീഴാതെ അകന്നു പോകു 
ഞാന്‍ ഒന്ന് പൊരുത്ത പെട്ടു വരുന്നതെ ഉള്ളു  

കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത 
പാട്ടിന്‍ അനുപല്ലവിയല്ലോ 
മോഹമൊടുങ്ങാത്തോരി  ജീവിതം 

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “