കുറും കവിതകള്‍ - 29


കുറും കവിതകള്‍ - 29    
             
കരകവിഞ്ഞമനസ്സു
കാറ്റിനോടൊപ്പം 
കടലും കരയും കടന്നു  

മേശമേലെ തുറന്നിരുന്ന പുസ്തകം 
കാറ്റ് വായിച്ചു 
മടക്കിവച്ചു  തിരികെ പോയി       

അസ്തമയത്തിനു മുന്‍പ് 

മേഘാവൃത  ആകാശത്തില്‍  
അര്‍ദ്ധ അരുണിമയാര്‍ന്ന സൂര്യന്‍ 

സ്വാദ് അറിയാതെ 
അനുഭവിക്കുന്ന  തന്ത്രമിന്നു   
സ്വാതന്ത്ര്യം   

ഒരു യുഗത്തിന്‍  ജ്ഞാനോദയം
 ആപ്പിളിന്‍ പതനം 
ഐസക്  ന്യൂ ട്ടനെ  മറക്കാന്‍ കഴിയുമോ      


പെറാത്ത വയര്‍ 
അറിയുമോ 
പെറിന്‍ നോവ്‌     

മച്ചിലിരുന്നു ചൊല്ലും 
പല്ല്ലിയുണ്ടോ അറിയുന്നു 
മച്ചിയുടെ  വേദന 


ഉന്മാദിയെ
നില കണ്ണാടി  കാണിച്ചു
പ്രലോഭിപ്പിക്കരുത്



പരിണയത്തിന്‍
പരീക്ഷ 
പിണക്കം അഥവാ മൗനം അവലംബം

വിദേശ സുഹൂര്‍ത്തിന്‍  പാരിദോഷികം 
ഇന്നു കൂടുതല്‍ ഉത്സാഹത്തിന്‍ മണികിലുക്കം 
ഒപ്പം കാറ്റു അതു ഏറ്റു മുഴക്കി 

ഓടുന്ന വണ്ടിയില്‍ 
മുഖം തിരിഞ്ഞു യാത്രചെയ്യും
കവിയുടെ  ഭാവന സ്മൃതി കവിത 

Comments

ajith said…
ആവിഷ്കാരം കൊള്ളാം
ആവിഷ്കാരം അടിപൊളി
KOYAS KODINHI said…
ഈ കുറുകല്‍ എനിക്ക് ഇഷ്ടമായി,ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “