കുറും കവിതകള്‍ 25


കുറും കവിതകള്‍ 25
ശാന്തമാം ആഗസ്റ്റിന്‍ രാവിലായി
ഓലിയിട്ടു   കൊണ്ട് തൊടാനായുന്നു
പൂര്‍ണ്ണ ചന്ദ്രനെ ഒരു ചാവാലി


ഉഷ്ണമേറിയ രാത്രിയില്‍ 
ഒരു പുല്‍ച്ചാടി വന്നെന്‍ 
ഹൃദയത്തെ തൊട്ടകന്നു

കണ്ണാടി കൂട്ടിലെ ജലത്തില്‍ 
ചുറ്റുന്ന മീനിനെ നോക്കി 
പൂച്ച വാലുചുഴറ്റി കൈനക്കി  

ഒരു കൊതുകു പരാതി പറഞ്ഞയകന്നു 
കാതിനും സെല്‍ ഫോണിന്‍ 
നിലാമ്പരത്തിനും ഇടയിലുടെ    

പച്ചില ചാര്‍ത്തുക്കളുടെ ഇടയിലുടെ 
അരിച്ചിറങ്ങിയ സൂര്യന്‍ ,
ഈര്‍പ്പമുള്ള കിഴക്കന്‍ കാറ്റിനോടൊപ്പം 
കേട്ടു   വിരഹാദ്രമാം ഒരു കുയില്‍ നാദം   

ഒറ്റ കാലിലായാലും   ജീവിതമെന്ന
ഭാരമേല്‍ക്കാന്‍ ശക്തിയുള്ള 
മനസ്സുണ്ടെങ്കില്‍ കടക്കാം 
ഏതു വൈതരണികളും    

മഴ മേഘങ്ങള്‍ തൊട്ടുരുമ്മിയകന്ന താഴവാരത്തു  
നടന്നു ക്ഷീണിച്ചു നിന്നവര്‍ക്ക് ആശ്വാസമേകി 
തണുത്ത കാറ്റിനോടൊപ്പം കുയില്‍ നാദം 

Comments

Unknown said…
വിരഹാര്‍ദമാം എന്നോ "ദ്ര"മാം എന്നോ ശരി?

"ഒറ്റ കാലി"ലായാലും ജീവിതമെന്ന
"ഭാരം ഏ"ല്‍ക്കാന്‍ ശക്തിയുള്ള
മന"സ്സു ഉ"ണ്ടെങ്കില്‍ കടക്കാം
ഏതു വൈതരണികളും

ചില കൂട്ടിയെഴുത്തുകൾ അൽപ്പം കൂടി ഭംഗി കൂടുമെന്ന് തോന്നുന്നു.
KOYAS KODINHI said…
രുചിച്ചുനോക്കി, കൊള്ളാം
>>ഒറ്റ കാലിലായാലും ജീവിതമെന്ന
ഭാരമേല്‍ക്കാന്‍ ശക്തിയുള്ള
മനസ്സുണ്ടെങ്കില്‍ കടക്കാം
ഏതു വൈതരണികളും<<
കൊള്ളാം നല്ല വരികള്‍ കവിയൂര്‍ചേട്ടാ ...!
Cv Thankappan said…
നന്നായി
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “