എന്റെ പുലമ്പലുകള്‍ -10
എന്റെ പുലമ്പലുകള്‍ -10
പ്രണയിക്കുന്നവര്‍ കണ്ണുകളുടെ ഭാഷയറിയുന്നു
സ്വപ്നത്തിലുടെ കണ്ടുമുട്ടിയാല്‍ പോലും അവര്‍ തിരിച്ചറിയുന്നു
കരയുന്നു ആകാശംപോലും തന്റെ വിട്ടകന്ന പ്രണയിനിക്കായി
എന്നാല്‍ ലോകമതിനെ മഴയായി കരുതി പോരുന്നു
നിറമങ്ങും ഓര്‍മ്മകളിലെ
മഴ തിളക്കങ്ങള്‍ അതിനെ
വീണ്ടും പുനര്‍ജീവിപ്പിക്കുന്നു
കൂട്ടുകെട്ടുകളായി
വിരലുകളിലുടെ വിരിയും
ഓരോ വരികളും അവളെ കുറിച്ചു
മാത്രമായിരിക്കണമേ എന്നാണു
എന്റെ പ്രാര്‍ത്ഥന
മിഴിനീരില്‍ മഴനീരുകാണുന്ന
ലോകത്തിനെ നാം എന്ത് വിളിക്കെണ്ടുയെന്നു
അറിയാതെ ഇങ്ങിനെ മൗനിയായി
മാനം നോക്കി ഇരിക്കുന്നു
Comments
നല്ല വരികള്‍