ഓര്‍മ്മകള്‍ എന്റെ കുട്ടുകാര്‍
ഓര്‍മ്മകള്‍ എന്റെ കുട്ടുകാര്‍
നഷടപ്പെടുന്നതാണ് ഏറെ സന്തോഷം കിട്ടുന്നതിനേക്കാള്‍
കണ്ണുകളടച്ചു കാണുന്നതിന് സുഖം പറഞ്ഞറിയിക്കാന്‍ ആവില്ല
കണ്ണു നീര്‍കണങ്ങള്‍ വാക്കുകളായി വാക്കുകള്‍ കവിതകളായി
നിന്റെ ഓര്‍മ്മാകളാല്‍ കഴിയുക രസമേറെയാണ്
*********************************************************************
മുള്ളിന് പകരം എന്ത് പുഷ്പങ്ങള്‍ തന്നാലും
കണ്ണുനീരിനു പകരം പുഞ്ചിരി തന്നാലും
ഞാന്‍ ആഗ്രഹിക്കുന്നു നിന് സാമീപ്യം
ജീവിത കാലം വരേയ്ക്കും,
നിനക്കെന്തുണ്ട് പറയുവാന്‍ ഇത്
നൊസ്സ് എന്നാണോ ?!!
*****************************************************************
കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ഈ സായാന്നങ്ങള്‍ ഉണ്ടാവുമോ
ആരൊക്കെ എവിടെ ഒക്കെ പോയി മറയുമോ ആവോ
ഇനി കാണണമെങ്കില്‍ ഓര്‍മ്മകളില്‍ കാണാം
എങ്ങിനെയെന്നോ ഉണങ്ങിയ റോസാ പൂക്കള്‍
പുസ്തകത്തിന് ഉള്ളിലെന്നോണം
************************************************************
നോക്കു വീണ്ടും രാത്രി വന്നണഞ്ഞു
ഏകാന്തവീണ്ടും കാര്‍ന്നു തിന്നുന്നു വേദനയെന്നോണം
വെറുതെ ആകാശത്തു കണ്ണും നട്ടിരിക്കുകയായിരുന്നു
നക്ഷത്രത്തിന് ചാരുതയിലായി ,പൊടുന്നനെ
ചന്ദ്രനെ കണ്ടപ്പോള്‍ നിന് ഓര്‍മ്മകള്‍ എന്നിലുണര്‍ന്നു ......
Comments