എന്‍ ഗ്രാമം കവിത വീഡിയോ ആവിഷ്ക്കരണം
എന്‍ ഗ്രാമം രചന ജീ ആര്‍ കവിയൂര്‍ ,പാടിയത് ,വീഡിയോഗ്രാഫി ,സംവിധാനം ഡോക്ടര്‍ കവിയൂര്‍ മധുസുഥന്‍ ജീ (എന്റെ സ്വന്തം സഹോദരന്‍ )
പുഞ്ചിരി വിടരും പൂന്തേന്‍ പൊഴിയും
പൂവയലേലകള്‍ നിറഞ്ഞു നില്‍ക്കും
പച്ചയുടയാടകളണിഞ്ഞന്‍ മനസ്സിലെന്നും
പുതുമണവാട്ടിയാമെന്‍ ഗ്രാമമതില്‍
കാച്ചിയെണ്ണ തേച്ചു കാര്‍ക്കുന്തല്‍ മിനുക്കി
കണ്മഷിയാല്‍ കണ്ണെഴുതിക്കരിവളയണിഞ്ഞു
കരളില്‍ കനികള്‍ വിരിയിച്ചു കാത്തിരിക്കും
കാമിനിയുളെളാരു കഥ പറയുമെന്‍ ഗ്രാമമതില്‍
മുറുക്കിച്ചുമപ്പിച്ചു അടുത്തിരുത്തി
മുത്തം തന്നു മാറോടണച്ചും
മധുരമാം മോഴിയാല്‍ കഥയുംപാട്ടുംപാടിത്തരും
മുത്തച്ചിയുടെ മണവും ചുരുമുറങ്ങും മടിത്തട്ടാമെന്‍ ഗ്രാമമതില്‍
കഷ്ടനഷ്ടങ്ങള്‍ സഹിച്ച മറുനാട്ടില്‍
കാലം കഴികച്ച് അരവയര്‍ നിറവയറാക്കി-
- തിരികെയെത്തുമ്പോള്‍
കൈനീട്ടി കരവലയത്തിലൊതുക്കും
കാമിനിയാമെന്‍ കവിയൂര്‍
പൂവയലേലകള്‍ നിറഞ്ഞു നില്‍ക്കും
പച്ചയുടയാടകളണിഞ്ഞന്‍ മനസ്സിലെന്നും
പുതുമണവാട്ടിയാമെന്‍ ഗ്രാമമതില്‍
കാച്ചിയെണ്ണ തേച്ചു കാര്‍ക്കുന്തല്‍ മിനുക്കി
കണ്മഷിയാല്‍ കണ്ണെഴുതിക്കരിവളയണിഞ്ഞു
കരളില്‍ കനികള്‍ വിരിയിച്ചു കാത്തിരിക്കും
കാമിനിയുളെളാരു കഥ പറയുമെന്‍ ഗ്രാമമതില്‍
മുറുക്കിച്ചുമപ്പിച്ചു അടുത്തിരുത്തി
മുത്തം തന്നു മാറോടണച്ചും
മധുരമാം മോഴിയാല്‍ കഥയുംപാട്ടുംപാടിത്തരും
മുത്തച്ചിയുടെ മണവും ചുരുമുറങ്ങും മടിത്തട്ടാമെന്‍ ഗ്രാമമതില്‍
കഷ്ടനഷ്ടങ്ങള്‍ സഹിച്ച മറുനാട്ടില്‍
കാലം കഴികച്ച് അരവയര്‍ നിറവയറാക്കി-
- തിരികെയെത്തുമ്പോള്‍
കൈനീട്ടി കരവലയത്തിലൊതുക്കും
കാമിനിയാമെന്‍ കവിയൂര്‍
ഗ്രാമത്തിലേക്ക് മടങ്ങുവതാണെന്‍ മോഹം
Comments