എന്‍ ഗ്രാമം കവിത വീഡിയോ ആവിഷ്ക്കരണം


എന്‍ ഗ്രാമം രചന ജീ ആര്‍ കവിയൂര്‍ ,പാടിയത് ,വീഡിയോഗ്രാഫി ,സംവിധാനം ഡോക്ടര്‍ കവിയൂര്‍ മധുസുഥന്‍ ജീ (എന്റെ സ്വന്തം സഹോദരന്‍ )

പുഞ്ചിരി   വിടരും പൂന്തേന്‍ പൊഴിയും

പൂവയലേലകള്‍ നിറഞ്ഞു നില്‍ക്കും

പച്ചയുടയാടകളണിഞ്ഞന്‍ മനസ്സിലെന്നും

പുതുമണവാട്ടിയാമെന്‍ ഗ്രാമമതില്‍


കാച്ചിയെണ്ണ തേച്ചു കാര്‍ക്കുന്തല്‍ മിനുക്കി

കണ്മഷിയാല്‍ കണ്ണെഴുതിക്കരിവളയണിഞ്ഞു

കരളില്‍ കനികള്‍ വിരിയിച്ചു കാത്തിരിക്കും

കാമിനിയുളെളാരു കഥ പറയുമെന്‍ ഗ്രാമമതില്‍


മുറുക്കിച്ചുമപ്പിച്ചു അടുത്തിരുത്തി

മുത്തം തന്നു മാറോടണച്ചും

മധുരമാം മോഴിയാല്‍ കഥയുംപാട്ടുംപാടിത്തരും

മുത്തച്ചിയുടെ മണവും ചുരുമുറങ്ങും മടിത്തട്ടാമെന്‍ ഗ്രാമമതില്‍

കഷ്ടനഷ്ടങ്ങള്‍ സഹിച്ച മറുനാട്ടില്‍

കാലം കഴികച്ച് അരവയര്‍ നിറവയറാക്കി-

- തിരികെയെത്തുമ്പോള്‍

കൈനീട്ടി കരവലയത്തിലൊതുക്കും

കാമിനിയാമെന്‍ കവിയൂര്‍
ഗ്രാമത്തിലേക്ക് മടങ്ങുവതാണെന്‍ മോഹം

Comments

Unknown said…
GV sir,,,,,superbbbb
നാട്ടിലെ പറമ്പിലും പരിസരത്തും ഓടിനടക്കുന്ന പ്രതീതിയുണ്ടാക്കി, ഈ ‘ഗദ്യകവിത’ പാടിക്കേട്ടപ്പോൾ. ശ്രീ. ജി. ആർ. കവിയൂരിനും, ശ്രീ. മധുസൂദൻജിക്കും എന്റെ അഭിനന്ദനങ്ങൾ....
സീത* said…
സൂപ്പർ ആയി മാഷേ... നാടിന്റെ മനോഹാരിത വാക്കുകളിലൂടെ കൊതിപ്പിക്കുന്നു..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “