പ്രവാസിയും ഓണവും - സമൂഖം -ജീ ആര്‍ കവിയൂര്‍ * നാട്ടില്‍ നിന്നും അകന്നുള്ള ജീവിതത്തില്‍, പ്രവാസ ലോകത്ത് ഏക ആശ്വാസം മലയാളി കൂട്ടയ്മകളും ആഘോഷങ്ങളുമാണ്. ഓണ സങ്കല്‍പ്പങ്ങളുടെ ആവേശം തിരതല്ലുന്ന വര്‍ണ്ണാഭമാര്‍ന്ന നാടന്‍ കലാരുപങ്ങളും ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയുമെല്ലാം ഇന്നും മറുനാടന്‍ മലയാളികള്‍ക്കിടയില്‍ആവേശമാണ്. കർക്കിടക മഴയില്‍ മുളച്ചു പൊങ്ങുന്ന കൂണുകൾ പോലെ ഓണാഘോഷ കമ്മറ്റികള്‍ രൂപം കൊള്ളുന്നു . അ മുതല്‍ അം വരെയും ക ഖ ഗ മുതല്‍ ഹ വരെയും ഉള്ള പേരുകളില്‍ കമ്മറ്റികള്‍ രൂപം കൊള്ളുന്നു. ഓണാഘോഷം കഴിയുമ്പോള്‍ ഇവകള്‍ പട്ടു പോകുകയും ചെയ്യുന്നു. എന്നാല്‍ പരസ്പരം വീറുംവാശിയുമായി ഒന്നാം ഓണത്തിനു മുന്‍പുതന്നെ ആഘോഷങ്ങള്‍ ആരംഭിക്കും. നവംബര്‍ ,ഡിസംബര്‍ വരെ സദ്യയും ഓണക്കളിയുമായി ഞായറാഴ്ചകള്‍ കടന്നു പോകുന്നു . ഈ കാലത്ത് നല്ല തടിയും കപ്പടാ മീശയും കുടവയറും ഉള്ളവര്‍ക്ക് നല്ല കാലമാണ്. മാവേലി വേഷങ്ങള്‍ക്കായി. ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗമില്ലാതെ മലയാളികളുടെ ഒത്തൊരുമ ഈ ഓണാഘോഷങ്ങളുടെ കെട്ടുറപ്പാണ്. .ഒരു പക്ഷെ ഇതായിരിക്കാം മാവേലി തമ്പുരാന്‍ കേരളകരയേക്കാള്‍ ഇഷ്ടപ്പെടുന്നത് ഈ പ്രവാസി മലയാളികളോട് ഒപ്പം കഴ...