എന്‍റെ പൊലിഞ്ഞു പോയോരു മകരജ്യോതിസ്സു

ഒരു നോക്കു കാണാന്‍


ഒരു മന്ത്രമോടെ

ഇരു മുടി കേട്ട്ഏന്തി

ഈ അച്ഛനെ നീയങ്ങു

നിന്‍യരികത്തു പേര്‍ത്ത്യണച്ചില്ലേ

ഇനിയെനിക്ക്യാരുണ്ട് ഒരാശ്രയം

നീയെല്ലാമറിഞ്ഞ്ങ്ങു പുഞ്ചിരിതൂകി

അറിയിക്കുന്നു നാശമുള്ളോരു ദേഹമല്ലേയെന്ന്

അറിയാത്ത ഞാനെങ്ങിനെ അറിയുവു

അമ്മതന്‍ തോരാത്ത കണ്ണുനീരും

അതുകണ്ട് കരഞ്ഞു തളര്‍ന്നോരു അനുജത്തിയും

ചവിട്ടേയെറ്റു തിരിച്ചറിയാതിരിക്കുമാറോരു

ദേഹത്തെ കാട്ടി ലക്ഷം തന്നിടാമെന്നു പറഞ്ഞു

അലക്ഷ്യമായ് ലക്ഷങ്ങള്‍ തരുമെന്ന് വിളിച്ചോതുന്ന

ഈ പണമെന്തേ മാറി മാറി വരും

സര്‍ക്കാറുകള്‍ നേരത്തെ ഉപകരിക്കാഞ്ഞത്

ഇന്നെനിക്കു അച്ഛനുണ്ടായിരുന്നെങ്കില്‍

ഇച്ഛിക്കുന്നതൊക്കെ തന്നിരുനേനെമീ -

-പൊങ്കലിനാഘോഷമായി .

Comments

Anees Hassan said…
പൊലിഞ്ഞു പോയ പൊങ്കല്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “