ഹാനീകരം

നിരത്തിന്‍ ഓരത്ത്


തല്ലും മടിയും വലിയും

വീശും കഴിഞ്ഞ് വീണ്ടും

പരത്തി ചുരുട്ടിയടിച്ചു കഴിഞ്ഞ്

മായം പുരണ്ടയവ ചൂട് യേറിയത്

മുന്‍മ്പേ കിട്ടുമ്പോള്‍

പിന്‍മ്പോട്ട് മാറാതെ

മുന്നോട്ട് ആഞ്ഞു പോറോട്ട

വലിച്ചു പറിച്ചു അകത്താകുമ്പോള്‍

കുട്ടത്തില്‍ അതിര്‍ത്തികടന്നു

അയവിറക്കുന്നവയെ അറവുകത്തിയറിഞ്ഞു

കറിയായി തീന്‍മേശയിലെത്തും മാട്ടുകറിയുമില്ലാതെ

ഒന്നുമേ കിട്ടുകയില്ല പ്രാതലിനു ഇന്നെന്‍ നാട്ടില്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “