ഈ വിധിയില്‍ നിന്നും

ഈ വിധിയില്‍ നിന്നും


സുഗന്ധം പരത്തുന്ന മേടും

കാടും അതിന്റെ കുളിരും

പൂഞ്ചോലയുടെ കളകളാരാവും

കാറ്റിന്റെ കാര്‍ക്കുന്തലഴിഞ്ഞുയങ്ങ്

മുഖത്ത് ഏല്‍പ്പിച്ചു അകലും സുഖവും

എല്ലാം വിട്ട് അകന്ന്‍ ഇന്ന്

നോവുന്ന മനസ്സിനെ

പുകമറയാല്‍ മടുപ്പിക്കും തെരുവിലെ യാനങ്ങളും

വിശപ്പുകളുടെ ആര്‍ത്ത നാദം മുഴങ്ങുന്ന

വഴി വാണിഭ കച്ചകപടങ്ങളും

അടിമയാക്കി നിമിഷങ്ങളെ മുല്ലപ്പുവിന്റെയും

വിയര്‍പ്പിന്റെയും മാസ്മരികതയില്‍

കഴുകന്റെ കണ്ണുമായി കൊത്തി പറിക്കാന്‍

തന്നിലേക്കു ലയിപ്പിക്കാന്‍ ഒരുങ്ങുന്ന ദാഹങ്ങളും

ഓച്ചാനിച്ചു നിന്നു അച്ചാരം വാങ്ങി പിരി മുറുക്കങ്ങളില്ലാതെ

ആരു കൊല നടത്താന്‍ മടിക്കാത്ത പകല്‍ മാന്യര്‍ മേവുന്നായി

പട്ടടയേറുമി പട്ടണ പ്രവിശ്യകളിനിന്നും

അകലെ കൈയ്യാട്ടി വിളിക്കും

കേര നിരകളെയും മണ്ണിന്റെയും

പാലപ്പുവിന്റെ മണം പരത്തും

ചെമ്മണ്‍ പാതകളും അറിയാണ്ടെ

മനസ്സിലേക്ക് ഓടിയെത്തുമ്പോള്‍

അറിയുന്നു പത്ര ദൃശ്യമാധ്യമങ്ങളിലുടെ

ഇന്നുയെന്‍ ഗ്രാമവും വളര്‍ന്നു

നാക്കു നീട്ടുന്നു നഗരത്തിനോടോപ്പം

ഇനി ഞാനെന്തു ചെയ്യണമെന്നുറിയാണ്ട്

ഇതി കര്‍ത്തവ്യ മൂഠനായി വിധിയെ

പഴിച്ചു അലയുന്നു ഈവിഥിയില്‍ .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “