കവിത പുരസ്‌കാരം

കവിത പുരസ്‌കാരം




നിങ്ങള്‍ തന്ന കുപ്പിച്ചില്ലിനല്ല ഞാന്‍


കവിതയെഴുതിയത് അത്


എന്റെ തകര്‍ന്നു പോയ ജീവിതത്തിന്റെ


പതം പറച്ചിലാണ്‌ അതൊക്കെ


നിങ്ങള്‍ കൈയ്യടിച്ച് അകറ്റിയ കൊതുകളെ


കൊന്നതിന്റെ പാപം ഏറ്റെടുക്കുവാന്‍


ഞാന്‍ ഇനിയും തയ്യാറല്ല എന്ന് പറയുകില്‍ അത്


നിങ്ങളോടൊക്കെ നന്ദി കേടല്ലേ അതിനാല്‍


നന്ദി നന്ദി നന്ദി






കാവേ അറിയുന്നു തവ ആത്മഗതം


അത് ഞങ്ങളുടെ ഹൃദയമാണ്


പൊട്ടിച്ചു ഉടക്കല്ലേ തള്ളി പറയല്ലേ


ഞങ്ങലറിയും താങ്കളുടെ


സൃഷ്ടിയുടെ പെറ്റുനോവ്‌


അങ്ങ് തികച്ചും വന്ദനീയനും


അര്‍ഹത പെട്ടവനും തന്നെ

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “