Posts

Showing posts from October, 2017

എന്നോടു നീ പൊറുക്കുമല്ലോ ....!!

Image
എന്നോടു നീ പൊറുക്കുമല്ലോ മോശമായ് മാറുമീ ദിനാന്ത്യത്തിലായ് മിഴികളില്‍ ചുണ്ടുകളമര്‍ത്തിമെല്ലെ മധുചഷകമെന്നു കരുതി ലഹരിയാലെ എന്നോടു നീ പൊറുക്കുമല്ലോ ...... എന്നാലെങ്ങിനെഞാനത് എന്‍ നാവിനാല്‍ നിന്നോടു പറയുമെന്നറിയില്ല ഓമലെ വായിക്കുക എന്റെ കണ്ണിലുടെ നീയെന്‍  ഹൃദയ താളുകളിലെ വിരഹ കാവ്യമത്രയും .. എന്നോടു നീ പൊറുക്കുമല്ലോ ...... നിനക്കറിയില്ലാമായിരിക്കുമെന് നൊമ്പരം ഒന്നുകൂടി ഉറ്റു നോക്കുകില്‍ വായിക്കാം ഓരോ എണ്ണമറ്റ കണക്കുകളില്‍ നിന്റെ പിണക്കയിണക്കങ്ങളുറെ പല്ലവികള്‍ എന്നോടു നീ പൊറുക്കുമല്ലോ ...... ഞാന്‍ തന്നൊരു വാക്കുകളാലിന്നും നീ മറക്കാതെ ഒന്നോര്‍ക്കുകില്‍ മിന്നി  തിളക്കങ്ങുമെന്‍ ചിദാകാശത്തില്‍  നീ എന്നാ താരകം തൃഷ്ണയേറെ നല്‍കിടുന്നു എന്നോടു നീ പൊറുക്കുമല്ലോ ....... ഞാനിന്നു എല്ലാം മറക്കുന്നു വെറും രാകനവായി കരുതുന്നുയീ നിലാവ് പെയ്യും നിന്‍പാല്‍ പുഞ്ചിരിയെന്നു  കരുതിയോമലേ എന്നോടു നീ പൊറുക്കുമല്ലോ ..... മോശമായ് മാറുമീ ദിനാന്ത്യത്തിലായ് മിഴികളില്‍ ചുണ്ടുകളമര്‍ത്തിമെല്ലെ മധുചഷകമെന്നു കരുതി ലഹരിയാലെ എന്നോടു നീ പൊറുക്കുമല്ലോ ......

തേരോട്ടം

Image
മഴവന്നു ചുരത്തി ഒഴുകുന്നു വാർമുലകളിൽനിന്നുമെന്നപോൽ പതഞ്ഞൊഴുകി വരും ജലകണങ്ങൾ നിന്നെ ഏറെ മനോഹാരിയാക്കി കൽപ്പാത്തിയെ തഴുകിയൊഴുകുമ്പോൾ ശ്രീ വിശാലാക്ഷി സമേതനാവും ശ്രീവിശ്വനാഥസ്വാമി  പെരുമാളേ തേരിലേറ്റി ഭക്ത ജനം അഗ്രഹാര തെരുവുകളിലൂടെ  വലിച്ചു കൊണ്ട് വരും കാഴ്ച്ച കണ്ടു ഞാനറിയാതെ കൈകൂപ്പി പോകുന്നു ഭഗവാനെ ..!!

കിനവിൻറെ ചാരെ

നീ  വന്നു  നിന്നെൻ  കിനവിൻറെ  ചാരെ  ഒരു  പൂനിലാവ്  പോലെ  ..... പുലയരാനിനിയും  ഉണ്ട്  ഏറെ നേരമെങ്ങുമുണ്ട്   മാഞ്ഞങ്ങു  പോവല്ലേ  പുലര്‍കാല   വേളയിലായി  പൊഴിയാതെ  നിൻ  മുല്ല  പൂം  പുഞ്ചിരി  സുഗന്ധമേറ്റുന്നു  മലർപോലെയി  മഞ്ചത്തിൽ ..... മനമാകെ  നിറഞ്ഞുവല്ലോ  പൂപോലെ  മൃദുലമായല്ലോ  ... എന്നരികത്തു  നീ   എപ്പോഴും  ഉണ്ടായിരിക്കണേ  ഒരു  കുളിരായി  വർണ്ണ  മനോഹാരിയാം  മഴവില്ലു  പോലെ . ... പാഴാക്കില്ലൊരിക്കലും പവിഴമുന്തിരി  ചാറുപോലെ  ലഹരിയായി  പടരു പുലർ  മഞ്ഞു  പെയ്തു  പുതുമോടി  തീരാ  നമ്മൾതൻ  രാവണഞ്ഞു  പോയി  .... നീ  ഒരു  ഓർമയി  നിൽപ്പു  എന്റെ  മനതാരിലെന്നും എൻ  നിദ്രയിലാകവേ .. നീ  വന്നു  നിന്നെൻ  കിനാവിൻറെ  ചാരെ  ഒരു  പൂനിലാവ്  പോലെ .

കുറും കവിതകള്‍ 735

ഊഴവും കാത്തു മഞ്ഞളിച്ചു പല്ലുപോയ സംഹങ്ങള്‍. കൊല്‍ക്കത്ത ടാക്സികള്‍ ..!! ചൂളമടിച്ചു ചുരം താണ്ടി പനയോലകളെ തഴുകി വരുന്നുണ്ട് വടക്കൻ കാറ്റ് ..!! പുലരിവെട്ടം വിരിഞ്ഞു കാറ്റിനു കിന്നാരം . പുൽക്കൊടിത്തുമ്പിനുമാനന്ദം ..!! ഇളംവെയിലരിച്ചിറങ്ങി കാടുണർന്നു ലഹരിയോടെ കാറ്റ് വന്നില്ലാവഴിയെ ..!! വേലിയും അതിരും  താണ്ടി വളർന്നു കയറി വള്ളി അവക്കുണ്ടോ വിലക്കുകൾ..!! ശലഭ ചുംബനത്തിനായ് കാത്തുനിന്നു പനിനീർപ്പൂ .  മഴവന്നു മുത്തമിട്ടകന്നു ..!! തിരയുടെ തള്ളലിൽ മുത്തുപോയ ചിപ്പി . തീരത്ത് ദുഃഖംപേറി ..!! മീൻകാരന്റെ വരവും കാത്തു എല്ലാം മറന്നു ഒരു മാർജാരമാനസം..!!  കിനാകാണും ബാല്യം അറിയുന്നുവോ ..? കുളത്തിനാഴം ..!!

ദീപാവലികള്‍ !!

Image
  മധുരം കനക്കുമൊരു ദീപാവലി ആളുന്നു എന്റെ ഉള്ളിലൊരു ദീപാങ്കുരം കത്തിയമരുവാനൊരുങ്ങുന്നു അവസാനമായ് കഴിഞ്ഞതൊക്കെ ഒരു കനവെന്നപോലെ മിന്നിത്തിളങ്ങിയോര്‍മ്മതന്‍ താളുകളില്‍ ഹരിശ്രീ കുറിച്ച അക്ഷര മുണര്‍ന്നതും പടര്‍ന്നു കയറി ഹരിയെന്നത് അരിയാകാതെ ജീവോപാധിയായതും അതുതന്ന ഐശ്വര്യങ്ങളും അമൃതസമാനമായ്‌ തണലായിയിന്നുമെന്നെ നയിപ്പു ആരോടൊക്കെ ഞാനിന്നു കടപ്പെട്ടിരിക്കുന്നു കണക്കെടുക്കുകില്‍ തീരില്ല ഒരിക്കലുമീ ഉയിരുള്ളകാലമാത്രയുമീ ലോകത്ത് .. ഇനിഞാനെന്തു എഴുതെണ്ടതെന്നറിയില്ല മിന്നി തിളങ്ങി മുന്നിലായി ദീപാവലികള്‍ !!

" മഴവില്ല് "

Image
ഞാനെന്‍റെ ചിന്തകളെ തളിച്ച് ഒരു മഴവില്ലുണ്ടാക്കി മാനത്ത് സ്വപ്നങ്ങളെ പൊങ്ങികിടത്തി കാര്‍മേഘ ശകലങ്ങള്‍ കണക്കെ നക്ഷത്രങ്ങളെ വലിച്ചിഴച്ചു ഒരു പാലാഴിയിലെറിഞ്ഞു രാവിനെ പൊതിഞ്ഞു കെട്ടി ആകാശത്തില്‍ നിലനിര്‍ത്തി നിന്റെ സാമീപ്യത്തെ തേടി അത് എന്നെ ആനന്ദത്തിലെത്തിച്ചു പിന്തുടര്‍ന്നു നിന്റെ കാല്‍പാദപദനങ്ങളെ അങ്ങിനെ എന്റെ യാത്ര തുടര്‍ന്നു എനിക്ക് നിന്റെ സാരാംശം അതായിരുന്നു എന്റെ ആഗ്രഹം നിന്റെ നിഷ്കളങ്കതയിലെത്താന്‍ ഈ ചിന്തകളെ ഞാന്‍ സംരക്ഷിച്ചു ചന്ദ്രിക ആണ് എന്റെ ചങ്ങാതി താരങ്ങളോടു ഞാന്‍ സംസാരിച്ചു ഞങ്ങളുടെ സൗഹൃതം നീണ്ടുനിന്നു അത് തുടര്‍ന്നുകൊണ്ടേ ഇരുന്നു ഞാന്‍ ആനന്ദ നൃത്തം ചവുട്ടി മഴപോഴിയും രാത്രിയില്‍ മഞ്ഞ് പൊഴിയും മലമുകളില്‍ ഓടി നടന്നു കരഞ്ഞു ശൂന്യാകാശത്തിലെ കൊടുംകാറ്റില്‍ തിമൃത്താടിയാ ആകാശ വീഥിയില്‍ എന്നെ നീ ക്രീടകള്‍ക്കായി ക്ഷണിച്ചു പിന്തുടര്‍ന്നു തടവിലാക്കാന്‍ .. സുഗന്ധം പരത്തുമീ പുഷ്പങ്ങളാല്‍ ഈ അക്ഷുബ്‌ധമായ ജലനിരപ്പില്‍ ഞാന്‍ നീന്തി എന്‍റെ വാക്കുകളാല്‍ നീയായി മാറുകയായ് ആകാശത്തു . എഴുനിറത്തിന്റെ ചാരുതയില്‍ മാനത്തിനു മാല്യമായ് മനംകുളിര്‍ക്കുമാറ് നിന്നു തിളങ്ങ...

വെമ്പല്‍ കൊണ്ടു...!!

Image
ആരെയോ ധ്യാനിച്ചു നിന്നോരുവേളയില്‍ അരികത്തുവന്നു നിലാ പുഞ്ചിരി പകര്‍ന്നവളെ അകതാരില്‍ ആകെ കുളിര്‍ പടര്‍ത്തി നീയെങ്ങുപോയ്‌ കനവോ നിനവോയെന്നറിയാതെ  മറഞ്ഞുവല്ലോ..... എത്ര ശ്രമിച്ചിട്ടും അധരത്തിന്‍ മധുരിമ എന്‍ വാക്കിനാല്‍ വര്‍ണ്ണിക്കാനാവാതെ മൗനിയായ നേരം അകലത്തെ കൊമ്പിലിരുന്നൊരു കുയിലതു പാടി അതുകേട്ടു ഞാനെന്നെ തന്നെ മറന്നങ്ങു നിന്നു പോയ്   നിന്നെ കുറിച്ചാ പാട്ടിലെ വരികളിലാകെ ഋതു വസന്തം വനമാല തീര്‍ത്ത ദശപുഷ്പ സുഗന്ധവും അതില്‍ വന്നു മൂളിയകളുന്ന മത്ത ഭ്രമരത്തിന്‍ മാനസ ചിത്രവുമെന്നെ ഏറെയാനന്ദത്താല്‍ മിഴിരണ്ടും നിറഞ്ഞു തുളുമ്പി പോയ്‌ അനുരാഗ വിവഷരായ് വന്ന മഴമേഘങ്ങള്‍ മലയെ ചുംബിച്ചു കടന്നകലുന്ന കാഴ്ചകളും അതുകണ്ട് അരുവികള്‍ കുണുങ്ങി കളകളാരവമുതിര്‍ത്തു ഒഴുകിയതും  കാതോര്‍ത്തു നിന്നെ ഒന്ന് കൂടി കാണാന്‍ വെമ്പല്‍ കൊണ്ടു...!!

പ്രേരണ

Image
നിലാകടലിലും നിന്നോർമ്മ തിരമാലകൾ ആഞ്ഞടിച്ചിട്ടും കടൽച്ചൊരുക്കുകളൊക്കെ അതിജീവിച്ചു എന്തെന്നാൽ നീ മാത്രമെന്റെ മനസ്സിനുള്ളിൽ ഒരു മത്സ്യകന്യകയായ് കിനാവായി കൊതിയെറ്റികൊണ്ടിരുന്നു   പൈദാഹങ്ങളൊക്കെ മറന്നു ഞാനെന്നെ തന്നെ മറന്നു നീയായ്‌ മാറിക്കൊണ്ടിരുന്നു ... എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു ..!!

കുറും കവിതകള്‍ 734

സന്ധ്യമയങ്ങിയ നേരത്തു തലചായിച്ചു മിഴികുമുമ്പി . അല്ലിയാമ്പലിന്‍ വിരഹം ..!! വിടരാനോരുങ്ങും മുല്ല. ഊഴം പാര്‍ത്തിരുന്നു കാറ്റും  കരിവണ്ടും..!! തിടമ്പേന്തിയ ആന വര്‍ണ്ണ കാഴ്ചകളിന്നുമോര്‍മ്മയില്‍  അച്ഛന്റെ തോളിലിരുന്ന ബാല്യം ..!! ഓലപ്പീലി കാറ്റിലാടി ഓര്‍മ്മകലിലെവിടയോ പുസ്തകത്തിലെ മയില്‍പ്പീലി..!! നീലകുടചൂടി മാനം താഴെ ഓലപ്പീലി കാറ്റിലാടി . നാട് അണയാന്‍ പ്രവാസി മനം..!! ഓര്‍മ്മകളിണ ചേരുമിടത്തു തലചയിച്ചു സ്വപ്നം കാണാന്‍ അതിന്റെ സുഖമൊന്നുവേറെ...!! മുറ്റത്തെ മുല്ലക്ക് മണമുണ്ടെന്നറിയു- മ്പോഴേക്കുമവ പട്ടുപോയ് ..!! കടലാസുപൂവിലും സുഗന്ധ സൗന്ദര്യം കണ്ടു മയങ്ങുന്ന  കവിമനം..!! ദാഹിച്ച നിള ജാലക കാഴ്ച . കണ്ണുനനയിച്ചു ..!! പൂയിറുത്തു ഇലയില്‍ വച്ച് കുഞ്ഞികൈകള്‍ കാതോര്‍ത്തു കാട്ടാറിന്റെ സംഗീതം തുടര്‍ന്നു ..!!

കുറും കവിതകള്‍ 733

മഞ്ഞിന്‍ കണങ്ങള്‍ മലയെ ചുംബിച്ചയകന്നു . സഞ്ചാരികള്‍ തേടി പറുദീസ..!! തുലാവെയിലേറ്റു കാറ്റുവീശും കാത്തു അപ്പൂപ്പന്‍ താടികള്‍ ..!! ഇളവേല്‍പ്പു അല്‍പ്പം പുഞ്ചപാടത്തിനരികെ കലുങ്കിലിരുന്നൊരു വാര്‍ദ്ധക്യം ..!! തുലാമഴയകന്നു . കതിർക്കുലകളാടി കാറ്റിന്നു പുതുമണം ..!! ഊഴവും കാത്തു മഞ്ഞളിച്ചു പല്ലുപോയ സംഹങ്ങള്‍. കൊല്‍ക്കത്ത ടാക്സികള്‍ ..!! ചൂളമടിച്ചു ചുരം താണ്ടി പനയോലകളെ തഴുകി വരുന്നുണ്ട് വടക്കൻ കാറ്റ് ..!! പുലരിവെട്ടം വിരിഞ്ഞു കാറ്റിനു കിന്നാരം . പുൽക്കൊടിത്തുമ്പിനുമാനന്ദം ..!! ഇളംവെയിലരിച്ചിറങ്ങി കാടുണർന്നു ലഹരിയോടെ കാറ്റ് വന്നില്ലാവഴിയെ ..!! വേലിയും അതിരും  താണ്ടി വളർന്നു കയറി വള്ളി അവക്കുണ്ടോ വിലക്കുകൾ..!! ശലഭ ചുംബനത്തിനായ് കാത്തുനിന്നു പനിനീർപ്പൂ .  മഴവന്നു മുത്തമിട്ടകന്നു ..!! തിരയുടെ തള്ളലിൽ മുത്തുപോയ ചിപ്പി . തീരത്ത് ദുഃഖംപേറി ..!! മീൻകാരന്റെ വരവും കാത്തു എല്ലാം മറന്നു ഒരു മാർജാരമാനസം..!!  കിനാകാണും ബാല്യം അറിയുന്നുവോ ..? കുളത്തിനാഴം ..!!

കുറും കവിതകള്‍ 732

ചന്ദ്രികയെ മറച്ചു കാര്‍മേഘം പുണര്‍ന്നു ഇരുളിനെ കാറ്റോടൊപ്പം ..!! കണ്ണിമക്കാതെ കാത്തിരുന്നു ഇരുളിലാകെ നിനക്കായ് വന്നില്ല പകൽപോലും നീയായ്‌ ..!! കണ്ണുകൾ പരതിമെല്ലെ ഇലപൊഴിഞ്ഞു നിൽപ്പു വിരഹത്തിൻ ശിശിരം ..!! പൊന്മുടിയെ നനക്കാൻ ഒരുങ്ങിയിറങ്ങുന്നു മാനത്തെ ''ചെട്ടിച്ചികൾ ' പടിഞ്ഞാറേ ചക്രവാളത്തിൽ കടലിലാഴുന്നു പകലോൻ ജീവജാലങ്ങൾ ചേക്കേറുന്നു ..!! ഒരിക്കല്‍ തറവാടിന്റെ സ്വകാര്യ അഹങ്കാരമിന്നു . കുപ്പയിലാര്‍ക്കും വേണ്ടാതെ ടി വി ..!! തീര്‍ക്കുന്നുണ്ട് ഛായാരൂപം. ഇരതേടും ദേശാടന കിളി.!! കാഴ്ചക്ക് മുളകെങ്കിലും ചെമ്പരത്തി അമ്പരത്തിന്‍ നിറയൊര്‍മ്മയുടെ പുനര്‍ജനി ..!! ചെമ്മാനചുവപ്പ് ഇളങ്കാറ്റുവീശി . പ്രണവ ധ്വനിമുഴങ്ങി ..!! മഴയുടെ അവസാനം വണ്ടിയും നീങ്ങി . അവള്‍ മാത്രംവന്നില്ല ..!!

അമ്പിളിച്ചിരി ..!!

Image
ചുഴികളിലും കുഴികളിലും പെട്ട് ചൂഴന്നെടുത്ത നയനാനുഭൂതികളിൽ ചികഞ്ഞെടുത്ത വാക്കുകളാൽ തീർത്തു ചലനാത്മകമാം ഗീതികളോയാരിരം    ..!! പരൽ മീനുകൾ പിടിതരാതെ പാഞ്ഞുപോകും കണ്ണിണകൾ പലവുരു മനസ്സിൽ കോറിയിട്ടു പറയാനാവാത്ത മോഹങ്ങളായിരം  ..!! ഹിമകണങ്ങൾ തീര്‍ക്കും മുത്തിമണികള്‍ ഹാലിളക്കി പനിനീര്‍ ദളങ്ങള്‍ പോലെ ഹോ ..!!ചുണ്ടിലെ വിയര്‍പ്പിന്‍ തുള്ളികള്‍ ഹേമം പോലെ മിന്നും നിന്നില്‍ മയങ്ങി ..!! നിലാകുളിര്‍ വീണു കുതിര്‍ന്നൊരു നിഴലായി നീ ചാരത്തണയുന്ന തോര്‍ത്ത് നിദ്രാഭംഗം വന്നുമെല്ലെ മുറ്റത്തിറങ്ങി നോക്കി  മാവിന്‍തുഞ്ചത്ത് നിന്‍ അമ്പിളിച്ചിരി ..!!

അവകാശപ്പെട്ടത് ....

Image
അവകാശപ്പെട്ടത് .... ഞാന്‍ നിനക്കവകാശപ്പെട്ടതു പോലെ ആകാശത്തിലെ കാറ്റു പോലെ വായുവിലെയഗ്നിപോലെ ഞാന്‍ നിന്റെ കൂടെ ഉണ്ട് മനസ്സിലെയൊരങ്കുരം കടലിലെ തിര പോലെ ഞാനാനന്ദനൃത്തം ചെയ്യുന്നു എന്റെ മൗനം നിറഞ്ഞ വേദികളില്‍ എന്നിലെ ചിന്തകളാല്‍ നിന്റെ മനസ്സിലേറി ചിത്രം രചിച്ചു നിന്നിലേക്ക്‌ വര്‍ണ്ണങ്ങളായി പടര്‍ന്നു . വരിഞ്ഞു മുറുക്കരുതെ നിന്റെ ബന്ധനങ്ങളാല്‍ ചോദ്യ ശരങ്ങളാല്‍ എന്നെ മുറിവേല്‍പ്പിക്കരുതെ ഈ മായാമയമാം ലോകത്ത് ഓടിയകലുന്ന സമയത്തിന്‍ മുന്നില്‍ നാം എന്ത് നേടി എന്തുണ്ട് മിച്ചം ഒന്നുമില്ല കൈവിട്ടു പോയ നീര്‍ക്കുമിളപോലെ ഉള്ള ആരെയും കാത്തുനില്‍ക്കാതെ പായുന്ന സമയം .. അപ്രത്യക്ഷമാകുവാന്‍ നഷ്ടപ്പെടുവാന്‍ വിധിക്കപ്പെട്ടത് അവ ആരുടെ സ്വന്തം എവിടെ നിന്നും വന്നവ .. ഇന്നില്‍ ജീവിക്കുക പ്രണയിച്ചു ജീവിക്കുക അവിടെ ആണ് നിന്റെ നിലനില്‍പ്പ്‌ അവിടെ ഞാനും കൂടെ ഉണ്ടാവും ..!!

വീര്‍പ്പുമുട്ട്

വിരഹാമാര്‍ന്ന പകലിന്റെ നോവ്‌ ഏറ്റുവാടിയ സന്ധ്യ വഴിതേടുമെന്റെ ഹൃദയം അറിയാതെ ഒന്ന് തേങ്ങി തന്ത്രികൾ തകർന്ന വീണപോൽ കദനങ്ങൾ ഇഴവിട്ടു പോയൊരു വരികളായി വന്നു ഉണര്‍ത്തി ആശ്വാസമായി അവളെന്‍ വിരല്‍ തുമ്പിലിരുന്നു നീറുന്ന ബന്ധനങ്ങളാല്‍ വീര്‍പ്പുമുട്ടി   മോചിതയാവാന്‍ കൊതിയോടെ  മറക്കുവാനാകാത്ത ഓര്‍മ്മകള്‍ പേറി ദിനരാത്രങ്ങളൊക്കെ കടന്നു പോയ്‌ സുഖ ദുഃഖ സമ്മിശ്രമാം ജീവിതത്തില്‍ കയറുന്ന കുന്നിന്റെ ഇറക്കങ്ങള്‍ കണ്ടു താഴ്വാരങ്ങളിലെ വിടരുന്ന പുഞ്ചിരി ശലഭ ശോഭയാര്‍ന്ന ചിറകുകള്‍ വിടര്‍ത്തി വര്‍ണ്ണങ്ങള്‍ വാരി വിതറിയ കാഴ്ച വസന്തം സ്മൃതി പഥങ്ങളില്‍ മൗനമുടച്ചു കടന്നുപോയ് ജീവിതയാനം വീണ്ടും ദിനകണക്കുകളുടെ മനക്കൊട്ടകെട്ടി പിരിയുവാനാവാത്ത മായാ മോഹങ്ങളുടെ പിടിമുറുക്കുമ്പോഴുമക കണ്ണുമായ് ആരോ പറഞ്ഞു കൊണ്ടിരുന്നു ഇതുവെറും വ്യാമോഹമാണ് കപടമാണ് ഇതില്‍പ്പെട്ടു ഉഴലാതിരിക്കകയാണെന്ന് മന്ത്രിച്ചുകൊണ്ടിരുന്നു ..!!

''ഇതിഹാസ തനിയാവര്‍ത്തനമിന്ന് ''

Image
 ''ഇതിഹാസ തനിയാവര്‍ത്തനമിന്ന് '' രേഖകൾ താണ്ടുമ്പോൾ മറന്നുപോകുന്നു ലോകം  രാമ ലക്ഷമണ രാവണ കഥകൾ മാരീചകന്മാരും  കീചകന്മാരും മതിച്ചപ്പോൾ  മന്ഥര ശൂർപ്പണക  ഹിഡിംബിമാരും ഉളുപ്പില്ലാതെ ഉർവശിയുമൊക്കെ  നിലമറന്നാടുമ്പോള്‍ ഭീമാര്‍ജുനന്മാര്‍ നമുംസകമാക്കപ്പെടുന്നു കാരാഗൃഹങ്ങളില്‍ കണ്ണന്‍ ജന്മം കൊള്ളുന്നു വരങ്ങളുടെ ദുര്‍വിനിയോഗങ്ങളാല്‍ കവചകുണ്ഡലങ്ങൾ നഷ്ടമായ  കര്‍ണ്ണന്മാര്‍ രഥച്ചക്രങ്ങള്‍ ചെളികുണ്ടിലാണ്ട് പരാജിതരാവുന്നു കാലാ കാലങ്ങളായി ഈ കഥകള്‍ വീണ്ടുമാവര്‍ത്തിക്കുന്നു .. സീതാപഹരണങ്ങള്‍ ദ്രൗപതിവസ്ത്രാക്ഷേപങ്ങള്‍ നാസികാ സ്തനങ്ങള്‍ ഛേദിക്കപ്പെടുന്നു ജനാപവാദങ്ങളാൽ മനസ്സില്ല മനസ്സോടെ അഗ്നിപരീക്ഷണങ്ങള്‍ക്കിരയാകുകയും   സമ്മര്‍ദ്ദത്താല്‍ സരയുവില്‍ ആത്മത്യാഗം എല്ലാം വിട്ടു സ്വര്‍ഗാരോഹണം നടത്തുകയും എല്ലാവരും അവസാനം സ്വർഗ്ഗസ്ഥരായ് എല്ലാപേരുമോന്നാവുമ്പോള്‍ ഇന്നും തമ്മില്‍തല്ലി തലകീറുന്നു ഇരുകാലികള്‍ നരകം തീര്‍ക്കുന്നു വീണ്ടും വീണ്ടും വരക്കുക വീണ്ടും ലക്ഷ്മണ രേഖകള്‍ മാരിച മാന്‍പേട മായകള്‍ക്ക് മറയിടു..!! ...................................

''എം ജീ റോഡിലെ ശലഭം ''

Image
ഗന്ധമിതെറ്റു മടങ്ങുന്നു ഗാന്ധിയെന്നറിയാതെ ഗമിക്കുന്നു പലരും ഇരുണ്ട വെളിച്ചങ്ങള്‍ വെറ്റില കറ പുരണ്ട നിറം മങ്ങിയ ചുവരുകള്‍ കത്തികാളുന്ന മനസ്സിലെവിടേയോ കാമം പൂണ്ട തെരുവിലായ് കെടുത്താനാളില്ല പോൽ .. ആളോഴിയാത്ത ഇടനാഴികള്‍ മുരടനക്കങ്ങള്‍ക്ക് കാതോര്‍ത്ത് ചുമയുടെ അകമ്പടി ഒച്ച ..!! കുശു കുശുപ്പുകള്‍ അവസാനം ഒച്ചയില്ലാ ഭാഷകളറിവില്ലെങ്കിലും പരസ്പര പൂരകമായ് ആഗ്യങ്ങള്‍ക്ക് ഏറെ പ്രസക്തി .. ശീല്ക്കാരങ്ങള്‍ക്ക് വിരാമം മയക്കത്തിന് സ്ഥാനമില്ലാതെ തെരുവു വിളക്കിന്‍ചുവട്ടിലുടെ നിഴലനക്കത്തിനവസാനം മൗനം കനത്തുറങ്ങുന്നു... പകല്‍ വെളിച്ചം കണ്ണ് കീറി ,, അഹിംസ മാത്രം കാണാനാവാതെ വഴികളില്‍ പറന്നു ശലഭങ്ങള്‍ ..!! ജീ ആര്‍ കവിയൂര്‍ /2.10.2017 ചിത്രം Source: thecultureur.com m g road Delhi ''എം ജീ റോഡിലെ ശലഭം ''