കാളികാക്കും നഗരത്തില്‍
കാളികാക്കും നഗരത്തില്‍ സന്ധ്യയകന്നു രാവിന്‍ ആകാശത്ത് നിറപകര്‍ച്ചകള്‍ നഗരം വര്‍ണം വാരിപുതക്കുന്ന നയനമനോഹര കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ മനമറിയാതെ കല്‍കണ്ടം കൈയ്യില്‍ കിട്ടിയ കുട്ടിയായ് ഇല്ലാത്തവനും ഉള്ളവനും മുന്നില്‍ മുടിയഴിച്ച് നാവുനീട്ടി സംഹാര രുദ്രയായി നില്‍കുന്ന കലാകാരന്റെ കളിമണ്‍ സൃഷ്ടിയെങ്കിലും കണ്ണടച്ചു തൊഴുതുപോകുന്നു അറിയാതെ നിറയുന്നു ഒരു ലഹരി സിരകളില്‍ പടരുന്നു അനന്തമായ ആനന്ദം പറയാന്‍ കഴിയാത്തോരനുഭൂതി ദൂപ ദീപങ്ങളിലുടെ നടുവില്‍ തോല്‍വാദ്യങ്ങലുടെ പെരുക്കം എങ്ങുതിരിഞ്ഞു നോക്കുകിലും മധുരം വിളമ്പുന്ന നോട്ടം എല്ലാം ഒന്നെന്ന ഭാവം ഒന്നുമറിയാതെ നടന്നു രാവിനൊപ്പം യയാതി ആവാന്‍ തേടി അലഞ്ഞു പൂരുവിനെ കണ്ടില്ല കുരുവിനെയും അവസാനം ജീവിത ധര്‍മ്മയുദ്ധത്തിന്‍ നടുവില്‍ നിന്നു വിജയനായി വാനപ്രസ്ഥത്തിനായ് ഒരുങ്ങുന്നു......... ജീ ആര്‍ കവിയൂര്‍ കൊല്‍ക്കത്ത 28-10-2016