പ്രണയ വനികയില്‍






നീ ഏതോ വിഷാദവനികയിലായി
ജീവത യാനങ്ങളിലേറി  സഞ്ചരിക്കുകയായി
കണ്ണിണകളറിയാതെ ഇടയുകയായി
പാല്‍ പുഞ്ചിരി നിലാവു പടര്‍ത്തുകയായി
നിന്‍ സുഗന്ധ പരാഗ രേണുക്കള്‍ മണം പകരുകയായി
ചിത്രശലഭമായി ചിറകുവിടര്‍ത്തി പറന്നുയരുകയായി
എന്നിലെ നീയും നിന്നിലെ ഞാനും ഒന്നാകുകയായി
ഞാന്‍ അറിയാതെ എന്‍ പ്രണയമുണരുകയായി
കരളിന്‍ നൊമ്പരങ്ങള്‍ പടരുകയായി
വസന്തത്തിന്‍  കവിതകള്‍ വിരിയുകയായി
മനമേതോ വിപഞ്ചികയില്‍  താളം പിടിക്കുകയായി
ഹൃദയം തുടിതാളം മുഴക്കുകയായി
സ്വപ്ന പഥങ്ങളില്‍ മധുനുകരുകയായി
ബാല്യകൗമാര ഓര്‍മ്മകള്‍ കൊഴിയുകയായി
ഞാനും നീയുമെന്നെക്കുമകലുകയായി
കാലത്തിന്‍ യവനിക താഴുകയായി
ഇനിയെതോ പുനര്‍ജ്ജന്മത്തിനു കാതോര്‍ക്കുകയായി 

Comments

Cv Thankappan said…
നല്ല കവിത
ആശംസകള്‍
Cv Thankappan said…
നല്ല കവിത
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “