Sunday, January 18, 2015

സ്ത്രീ ധനഹത്യകള്‍ ..

സ്ത്രീ ധനഹത്യകള്‍ ..നൂലറ്റു വേരറ്റു മുറിവിറ്റി
മനസ്സിന്റെ ക്രുരത രതിയറിഞ്ഞു
പതിയിരുന്ന അര്‍ത്ഥത്തിന്‍
കാമനകളൊക്കെ മറയറ്റു
പതിക്കുന്ന ദുഃഖ സത്യങ്ങള്‍
കാഞ്ചന കാമിനികളുടെ
വേദനയാരറിവുയീ ഉലകത്തിന്‍
കപടതകളുടെ മറനീക്കി
പുലര്‍ത്തുവാനാവാത്ത
സാന്ദ്രതയേറിയ ദ്രവങ്ങളുടെ
നിറങ്ങള്‍ നിത്യം ഒഴുക്കുന്ന
ഉപ്പും മധുരവും പകരുന്നു
നീരുകളുടെ വേദനയറിയുന്നുവോ
ലോകത്തിന്‍ മുന്നിലിതാ വീണ്ടും വീണ്ടും
നടമാടുന്നു നാരിക്കുനേരെ
ആക്രമണം ഏറുന്നു ....മാനിഷാദാ .......!!?..

1 comment:

Cv Thankappan said...

ആ ആജ്ഞാശക്തി എന്നുമുഴങ്ങും?!!
ആശംസകള്‍