എത്ര അകലെ ആവോ ...!!?..

എത്ര അകലെ ആവോ ...!!?..

സാക്ഷിയായി ഒന്ന് മാത്രമെന്‍
മനസാക്ഷിയായി മാത്രമെന്നറിഞ്ഞു
അഗ്നി സാക്ഷിയായി വിരിച്ച ജീവിത
സാക്ഷാല്‍കാരത്തിന്‍ പൊരുളിനായി
ശയനവും സഹശയനവും കഴിഞ്ഞു
നിശയകന്നു പകലോന്‍ വഴിയേറെയകന്നു
വിശപ്പിന്‍ നടപ്പ് എറിവരുമ്പോഴും
ഓര്‍മ്മകളുടെ കീറമാറാപ്പില്‍ എവിടെയോ
തേങ്ങലായി ഒരു കാറ്റുമൂളിയകന്നു
വസുന്ധരയുടെ ജന്യമാം അനുരാഗസാന്ത്രമാം
കാഴചകള്‍ കണ്ടു ചെടിപ്പെറുന്നു
ഞാനെന്ന ഞാനേ തേടി ഉള്ളൊരു യാത്രകള്‍ക്ക്
എന്നോണാവോ വിശ്രമങ്ങളിനിയും ശ്രമമേറിയ
വഴികള്‍ക്ക് മുടിവില്ലാതെ പൂര്‍വാശ്രമങ്ങളുടെ
സന്ധാരാഗളെറ്റി കൊണ്ടിരുന്നു ഇനിയെത്ര
ജന്മങ്ങളിയീ പഞ്ചഭൂത കുപ്പായം പേറണമാവോ
മോക്ഷമെത്രയകലെയെന്നു ആര്‍ക്കറിയാം ....?!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “