അമൃതാനന്ദം കാത്തു

അമൃതാനന്ദം കാത്തു ...!!



ഒറ്റയ്ക്ക് വെയിലേറെറ്റു
അറ്റമില്ലാത്ത വാനത്തിന്‍
നീലിമ കണ്ടു നാളെയുടെ
മഞ്ഞിന്‍ തണുപപെറ്റു
കാലത്തിന്‍ നേര്‍ക്കാഴ്ച്ചകണ്ട്
കയിപ്പും മധുരവുമുണ്ടും
ഓര്‍മ്മകളുടെ നോവേറ്റ്
നിശ്വാസ വിശ്വാസങ്ങളാര്‍ന്നു
ദേശാടന പറവകളുടെ കഥ കേട്ടു
കര്‍മ്മ ധര്‍മ്മകളുടെ ചിന്തനങ്ങളുടെ
അമൃതാനന്ദം പകരും പ്രത്യാശയുടെ
പുതു വെളിച്ചം കാത്തു ഉറങ്ങി ഉണരുന്നു
മൗനം പേറി താഴ് വേരില്‍ നിലകൊണ്ടു
വിരഹത്തിന്‍ നിഴല്‍ പൊഴിച്ച്
മരുവുന്നു വീണ്ടും വീണ്ടും .........

=================================================================
ഇന്നലെ കാലത്ത് എന്റെ മൊബൈലില്‍ എടുത്ത ചിത്രം ,സ്ഥലം, സബേല, മാധേപുര , ബീഹാര്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “