കനവിന്‍ കനല്‍ യാത്ര

കനവിന്‍ കനല്‍ യാത്ര

സ്വപ്നങ്ങൾക്കു വിശപ്പിന്റെ മണം
വിയര്‍പ്പിന്റെ നനവില്‍ ഉറക്കം
ഭാരമില്ലായിമ്മയുടെ ലോകം
നടപ്പിന്‍ ചുവടുകള്‍ക്കു ബലകുറവും
ദാഹത്തിന്‍ നാവുകള്‍ക്ക് വരള്‍ച്ചയും
ഇടുപ്പിന്‍ താങ്ങായി കൈകള്‍ക്ക്  വേദനയും
മുട്ടുകള്‍ക്ക് കാലത്തിന്‍ പഴക്കം
വഴിമുട്ടി നില്‍ക്കുന്ന കാലം
മഞ്ഞിന്‍ കണങ്ങള്‍ പെയ്യ്തു തോര്‍ന്നു
അറിവിന്റെ ലോകത്തിനു വെളിച്ചത്തിന്‍ നാവു
തളരാതെ മുന്നേറുന്നു ദിനങ്ങളുടെ കണ്‍ കാഴ്ച്ചകളിലുടെ
ഒടുങ്ങാത്ത ഒതുങ്ങാത്ത മോഹത്തിന്‍ കുന്നേറ്റങ്ങള്‍
ഇറക്കത്തില്‍ കിതപ്പില്‍ ഓര്‍മ്മകള്‍ മങ്ങുന്നു
വീണ്ടും ഉറക്കത്തിന്‍ ഗര്‍ഭം പേറി
രാത്രി പകലിനു ജന്മം നല്‍കി .............

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “